ചാരുംമൂട്: ഡി.വൈ.എഫ്.ഐ മാമ്മൂട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മാമ്മൂട് ഗായത്രി വിദ്യാ മന്ദിറിൽ നടന്ന യോഗം മാവേലിക്കര എം.എൽ.എ എം.എസ്.അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. സി.പി.എം പാലമേൽ തെക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി എ.നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമ രാഘവൻ, വാർഡ് മെമ്പർ ആശ, മാമ്മൂട് ബ്രാഞ്ച് സെക്രട്ടറി ഓമനക്കുട്ടൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി മുകുന്ദൻ സോമൻ, ഡി.വൈ.എഫ്.ഐ നേതാക്കളായ ശ്രീരാജ്, സുജിത്, സൂരജ്, റമീസ് സലിം, അഖിൽ ജോയി, ബാലസംഘം ജില്ലാ കോഡിനേറ്റർ ദാമോധരൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |