തിരുവനന്തപുരം:നൂറുൽ ഇസ്ലാം സർവ്വകലാശാലയുടെ ഈ വർഷത്തെ എ.പി.ജെ അവാർഡ് സ്പീക്കർ എം.ബി.രാജേഷിൽ നിന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ, ഗാന്ധിയൻ എൻ. രാധാകൃഷ്ണൻ, ഡോ. ജോർജ് ഓണക്കൂർ, പ്രോ ചാൻസലർ എം.എസ്. ഫൈസൽ ഖാൻ, നൂറുൽ ഇസ്ലാം യൂണിവേഴ്സ്റ്റി പ്രോ ചാൻസലർ (അക്കാഡമിക്ക്) ഡോ. ആർ. പെരുമാൾ സാമി, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എ.കെ. കുമരഗുരു തുടങ്ങിയവർ പങ്കെടുത്തു. നൂറുൽ ഇസ്ലാം സർവകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ സ്മരണാർത്ഥം എ.പി.ജെ അവാർഡ് നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |