SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.15 PM IST

സംസ്ഥാനത്തെ ഒരുലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കാൻ സായി ട്രസ്റ്റ്

dd

തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തിൽ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഒരു ലക്ഷത്തിലധികം കുടുംബങ്ങൾക്ക് കുടിവെള്ളമെത്തിക്കുമെന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്ന് സായി ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസർകോട് ജില്ലകളിലെ 33 പഞ്ചായത്തുകളിലാണ് സായി ട്രസ്റ്റ് ജലജീവൻ പദ്ധതിയുടെ നിർവവഹണ സഹായ ഏജൻസിയായി പ്രവർത്തിക്കുന്നത്. ടീം ലീഡർ, കമ്മ്യൂണിറ്റി എൻജിനീയർ, കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ എന്നിങ്ങനെ മൂന്ന് പേരടങ്ങുന്ന ടീമുകളാണ് ഓരോ പഞ്ചായത്തിലും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കാസർകോട് ബെള്ളൂർ, ചെങ്ങള, മഞ്ചേശ്വരം, എന്മകജെ, മീഞ്ച, വോർക്കാടി, മംഗൽപ്പാടി, ബെദിയഡുക്ക, കൊടോം ബെളൂർ, പുല്ലൂർ പെരിയ. ആലപ്പുഴയിൽ ആല, ബുധന്നുർ, ചേപ്പാട്, മുളക്കുഴ, ചെട്ടിക്കുളങ്ങര, പണ്ടനാട്, പത്തിയൂർ, പുളിങ്കുന്ന്, രാമങ്കരി, വെളിനാട്. കൊല്ലത്ത് കരവല്ലൂർ, മേലില, പട്ടാഴി, പട്ടാഴി വടക്കക്കര, ഏരൂർ, വിളക്കുടി. തിരുവനന്തപുരത്ത് അമ്പൂരി, വെള്ളറട, കിഴുവിലം, നഗരൂർ, പുളിമാത്ത്, വാമനപുരം എന്നിവിടങ്ങളിലാണ് സായി ട്രസ്റ്റിന്റെ സഹായത്തോടെ വെള്ളമെത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.