SignIn
Kerala Kaumudi Online
Friday, 19 April 2024 3.42 PM IST

കണ്ണൂർ മെഡിക്കൽ കോളേജിൽ കോഷൻ ഡെപ്പോസിറ്റ് വിതരണം വേഗത്തിലാക്കാൻ സമിതി ശിപാർശ

kannur

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ കോഷൻ ഡെപ്പോസിറ്റ് പ്രശ്നത്തിൽ അപേക്ഷ നൽകിയ വിദ്യാർത്ഥിയ്ക്ക് ഡെപ്പോസിറ്റ് തിരിച്ചുനൽകി മെഡിക്കൽ കോളേജ് അധികൃതർ .സംഭവം വിവാദമാകുകയും ചെയ്തതിനെ തുടർന്ന് ഡി.എം.ഇയുടെ നിർദ്ദേശപ്രകാരം വൈസ് പ്രിൻസിപ്പാൾ, ആർ.എം.ഒ, അക്കൗണ്ട്സ് ഓഫീസർ, ഫൈനാൻസ് ഓഫീസർ എന്നിവടങ്ങുന്ന നാലംഗസംഘത്തിന്റെ പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷമാണ് ഇവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് 20,000 രൂപ നിക്ഷേപിച്ചത്.

ഇനി അപേക്ഷ നൽകിയവർക്കും നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷം ഡെപ്പോസിറ്റ് തിരിച്ചുനൽകും . എന്നാൽ വ്യാജ ഒപ്പിട്ട് ലക്ഷങ്ങൾ തട്ടിയെന്ന വാർത്തയും പുറത്ത് നിന്നുള്ള വ്യക്തിയുടെ പരാതിയും അടിസ്ഥാന രഹിതമാണെന്നും പ്രിൻസിപ്പാൾ അറിയിച്ചു. നടപടി ക്രമങ്ങൾ പാലിച്ച് കോഷൻ ഡെപ്പോസിറ്റ് വിതരണം വേഗത്തിലാക്കാൻ സമിതി ശുപാർശ ചെയ്തിട്ടുണ്ടെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.