പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 240 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 239 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,27,942 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,20,432 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ 393 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,22,344 ആണ്. 4822 പേർ ചികിത്സയിലാണ്.
ഇന്നലെ കൊവിഡ് ബാധിതരായ അഞ്ചു പേർ മരിച്ചു.
1) റാന്നി അങ്ങാടി സ്വദേശി (50),
2) കോന്നി സ്വദേശിനി (59),
3) തിരുവല്ല സ്വദേശിനി (61),
4) തിരുവല്ല സ്വദേശി (92),
5) പ്രമാടം സ്വദേശി (49) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |