SignIn
Kerala Kaumudi Online
Friday, 19 April 2024 10.25 PM IST

കേരളത്തിലെ ഐ.ടി തൊഴിലുകൾക്ക് മാത്രമായൊരു ജോബ് പോർട്ടൽ

it-job-portal

കൊച്ചി: കേരളത്തിൽ ഐ.ടി തൊഴിൽ തേടുന്നവർക്കു മാത്രമായി ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോർട്ടൽ വൻ വിജയം. ഒരു വർഷം പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരിൽ നിന്നും ഐ.ടി കമ്പനികളിൽ നിന്നും ലഭിക്കുന്നതെന്ന് അണിയറ ശില്പികൾ പറയുന്നു.

തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വൻകിട കമ്പനികൾ ഉൾപ്പെടെ സംസ്ഥാനത്തെ 410 ഐ.ടി കമ്പനികൾ jobs.prathidhwani.org എന്ന പോർട്ടൽ വഴി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു. പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത നിരവധി കമ്പനികളിലെ തൊഴിലവസരങ്ങളും ഈ പോർട്ടലിലുണ്ട്.

9,630 പ്രൊഫൈലുകൾ പോർട്ടലിൽ രജിസ്റ്റർ ചെയ്തു. 14,360 തൊഴിലുകൾ ലിസ്റ്റ് ചെയ്തു. 35,600പേർ പോർട്ടലിലൂടെ ജോലി തേടി. കൊവിഡ് കാലത്ത് ജോലി നഷ്ടമായ നിരവധി പേർക്ക് ഇതുവഴി മികച്ച അവസരങ്ങൾ ലഭിച്ചു. പോർട്ടലിലെത്തുന്ന വിവരങ്ങൾ അതേ സമയം തന്നെ പ്രതിധ്വനിയുടെ വാട്സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകൾ വഴി ഏകദേശം 14,500 പേരിലേക്ക് എത്തും. പോസ്റ്റ് ചെയ്യുന്ന ജോലി ഒഴിവുകൾ വ്യാജമല്ലെന്ന് പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് പരസ്യപ്പെടുത്തുക. പോർട്ടലിലെ സേവനം സൗജന്യമാണ്.

പരിശീലനം നൽകും
പഠനം കഴിഞ്ഞിറങ്ങി പുതുതായി ജോലി തേടുന്നവർക്ക് മാത്രമായി കമ്പനികൾ ആവശ്യപ്പെടുന്ന ടെക്നോളജിയിൽ പരിശീലനം നൽകി മികച്ച തൊഴിൽ കണ്ടെത്താൻ അവസരം ഒരുക്കുന്നുമുണ്ട്.

തൊഴിൽ അവസരങ്ങൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നത് മൂന്ന് രീതിയിൽ

  • കമ്പനി എച്ച്. ആർ മാനേജർമാർക്ക് പോർട്ടലിൽ അവസരങ്ങൾ നേരിട്ട് പോസ്റ്റ് ചെയ്യാം.
  • വാട്സാപ്പ് ഗ്രൂപ്പുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന തൊഴിൽ അവസരങ്ങൾ പരിശോധിച്ച് ലിസ്റ്റ് ചെയ്യുന്നു.
  • എംപ്ലോയീ റഫറൽ അവസരങ്ങളുമുണ്ട്. (കമ്പനികളിൽ ജോലി ചെയ്യുന്ന സ്റ്റാഫിന് അവസരങ്ങൾ ലിസ്റ്റ് ചെയ്യാം)

വിവരങ്ങൾക്ക്: jobs@prathidhwani.org

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, IT JOB PORTAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.