കൂടൽ : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി കോന്നി മുതൽ - പുനലൂർ വരെയുള്ള ഭാഗങ്ങളിലെ റീച്ചിന്റെ പണികൾ പുരോഗമിക്കുന്നു. പുനലൂർ, പത്തനാപുരം, കലഞ്ഞൂർ, കൂടൽ, മുറിഞ്ഞകല്ല്, മ്ളാന്തടം,വകയാർ, കുളത്തുങ്കൽ, കോന്നി ഭാഗങ്ങളിലെ പണികളാണ് ഇപ്പോൾ നടക്കുന്നത്. കലുങ്കുകളുടെയും ഓടകളുടെയും പണികളാണ് പ്രധാനമായും നടക്കുന്നത്.
കൂടൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് രണ്ടു കലുങ്കുകളുടെ നിർമ്മാണം നടക്കുകയാണ്. വകയാർ , കുളത്തുങ്കൽ ഭാഗങ്ങളിൽ ഓടയുടെ പണികളും പുരോഗമിക്കുന്നു. പുനലൂർ മുക്കട ജംഗ്ഷനിൽ രണ്ടിടത്തും കൂടൽ ഗാന്ധി ജംഗ്ഷന് സമീപത്തും ഉയരമുള്ള ഭാഗങ്ങളിലെ മണ്ണ് നിരത്തിയാണ് നിർമ്മാണം. പുനലൂർ മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ രണ്ടായി തിരിച്ചാണ് പണികൾ നടക്കുന്നത്. കലഞ്ഞൂർ ഇടത്തറ ജംഗ്ഷനിൽ നിലവിലുള്ള റോഡിൽ നിന്ന് മാറിയാണ് പുതിയ റോഡ് പണിയുന്നത്. കെ.എസ്.ടി.പി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണം. നടപ്പാതകൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ, ക്രാഷ് ബാരിയറുകൾ, സിഗ്നൽ സംവിധാനങ്ങൾ, ദിശാബോർഡുകൾ എന്നിവയുൾപ്പെടുത്തിയാണ് നിർമ്മാണം. ടൗണുകളിൽ ബസ്ബേയും കൈവരികളും നിർമ്മിക്കും.
പൊൻകുന്നം - പുനലൂർ : 82 . 11 കിലോമീറ്റർ,
ചെലവിടുന്നത് : 737 . 64 കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |