SignIn
Kerala Kaumudi Online
Friday, 29 March 2024 2.34 PM IST

ട്രാൻ.പെൻഷൻകാരുടെ ദുരവസ്ഥ ഒഴിവാക്കണം: സുധീരൻ

vms

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പെൻഷൻകാർക്ക് അർഹതപ്പെട്ട സ്റ്റാറ്റ്യൂട്ടറി പെൻഷൻ സർക്കാർ നേരിട്ട് യഥാസമയം നൽകി അവരുടെ ദുരവസ്ഥ ഒഴിവാക്കണമെന്നഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ആന്റണി രാജു, വി.ശിവൻകുട്ടി എന്നിവർക്കും വി.എം. സുധീരൻ കത്ത് നൽകി. യഥാസമയം പെൻഷൻ ലഭിക്കാത്തതിനാൽ 40,000ത്തിലേറെ പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളും ആശ്രിതരുമാണ് ദുരിതത്തിലായത്.


സർക്കാർ നേരിട്ട് നൽകേണ്ട സ്റ്റാറ്റ്യൂട്ടറി പെൻഷൻ സഹകരണബാങ്കുകൾ വഴിയാണിപ്പോൾ നൽകുന്നത്. ഇതിന്റെ നടപടിക്രമങ്ങൾക്കായി എല്ലാ മാസവും ഫയലുകൾ നിരവധി വകുപ്പുകളിൽ സർക്കുലേറ്റ് ചെയ്യേണ്ടിവരുന്നത് കാലതാമസത്തിനിടയാക്കുന്നു. മാസാദ്യം ലഭിക്കേണ്ട പെൻഷൻ കിട്ടാൻ ആഴ്ചകൾ കഴിയുന്നു. ജൂലായിലെ പെൻഷൻ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VM SUDHEERAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.