SignIn
Kerala Kaumudi Online
Friday, 19 April 2024 7.38 AM IST

സരിത്തിന് ഭീഷണി ആഭ്യന്തര വകുപ്പ് അന്വേഷിക്കും

sarith

തിരുവനന്തപുരം: നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിന് തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഭീഷണിയുണ്ടായെന്ന പരാതിയെക്കുറിച്ച് ആഭ്യന്തരവകുപ്പ് അന്വേഷിക്കും. ജോയിന്റ് സെക്രട്ടറി ആർ.സുഭാഷിനാണ് ചുമതല. ഉദ്യോഗസ്ഥരെ കുടുക്കാൻ ആസൂത്രിത നീക്കം നടന്നോ എന്നതും അന്വേഷിക്കും. സരിത്തിന്റെ പരാതിയിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കൂടുതൽ പരിശോധന ആവശ്യമായ സാഹചര്യത്തിലാണ് ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസ് അന്വേഷണത്തിനു നിർദേശിച്ചത്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. സംശയകരമായ ഇടപാടുകൾ നടത്തിയതിനെത്തുടർന്ന് സ്ഥലംമാ​റ്റിയ അസി. പ്രിസൺ ഓഫീസർ ബോസിന്റെ പങ്കും അന്വേഷിക്കും. എറണാകുളം അഡി.ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേ​റ്റ് കോടതിയിലാണ് സരിത്ത് പരാതി നൽകിയിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SARITH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.