കിളിമാനൂർ: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചക്കേസിൽ യുവാവ് അറസ്റ്റിൽ. വെള്ളല്ലൂർ വല്ലക്കോട് മംഗലത്ത് പുത്തൻവീട്ടിൽ ശരത് എൽ.രാജിനെയാണ് (32) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 30 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി സംഭവത്തെക്കുറിച്ച് മാതാവിനോട് പറഞ്ഞു. തുടർന്ന് ഇവർ കിളിമാനൂർ പൊലീസിൽ അറിയിക്കുകയും പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം പ്രതിയെ അറസ്റ്റ് ചെയ്തത്. റൂറൽ എസ്.പിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ ഐ.എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ സവാദ്ഖാൻ, സുനിൽകുമാർ, സി. മോഹനൻ നായർ, ജി. അജയകുമാർ, സി.പി.ഒ മാരായ ഡിജി, രജിമോൻ, ആൽബിൻ, റിയാസ്, അജോജോർജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |