ആലപ്പുഴ: സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദ്ദേശാനുസരണം ജില്ല നിയമ സേവന അതോറിറ്റി ജില്ല വനിതാ ശിശു വികസന വകുപ്പുമായി സ്ത്രീധനം എന്ന സാമൂഹ്യ തിന്മക്കെതിരെ 'സപ്തപദി' എന്ന പേരിൽ നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി. കോളേജ് വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങിയവർക്കായിരുന്നു ക്ലാസ്. സ്ത്രീധന നിരോധന നിയമം, ഗാർഹിക പീഡന നിരോധന നിയമം എന്നീ വിഷയങ്ങളിൽ ജില്ലയിലെ വിവിധ അഭിഭാഷകരുടെ സഹകരണത്തോടെ നൂറിൽപ്പരം ക്ലാസുകളാണ് നടത്തിയത്. ബോധവത്കരണ ക്ലാസിൽ പങ്കെടുത്തവർക്കായി നടത്തിയ ഓൺലൈൻ പരീക്ഷയിൽ 60 ശതമാനം മാർക്കുനേടുന്നവർക്ക് ഓൺലൈൻ സർട്ടിഫിക്കറ്റും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |