മഞ്ചേരി : നിലമ്പൂർ റോഡിൽ മേലാക്കത്ത് ലോറി അപകടത്തിൽ പെട്ടു. കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന ലോറി റോഡിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കുഴിച്ചിരുന്ന ചാലിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. നിലമ്പൂർ റോഡിൽ മാസങ്ങളായി തുടരുന്ന നിർമ്മാണ പ്രവൃത്തികൾക്ക് വേഗതയില്ലാത്തതിനാൽ നിരവധി വാഹനങ്ങളാണ് പ്രതിദിനം അപകടത്തിൽ പെടുന്നത്.
4.30ഓടെയായിരുന്നു അപകടം. ആർക്കും പരിക്കില്ല. പൈപ്പ് ലൈൻ സ്ഥാപിക്കാനായി റോഡിനൊരു വശം കുഴിയെടുത്തിരുന്നു. മഴപെയ്ത് ഇതിൽ ചെളി നിറഞ്ഞതോടെ നിരവധി വാഹനങ്ങളാണ് വിവിധ ഭാഗങ്ങളിൽ അപകടത്തിൽ പെടുന്നത്. സമയബന്ധിതമായി നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാത്തതും ആവശ്യമായ സിഗ്നലുകൾ സ്ഥാപിക്കാത്തതുമാണ് അപകടം പതിവാക്കുന്നത്.റോഡിലുള്ള അപകടസ്ഥലങ്ങൾ അറിയാതെ രാത്രിയിൽ വരുന്ന ചരക്ക് ലോറികളും ഇരുചക്രവാഹനങ്ങളുമാണ് ഏറെയും അപകടത്തിൽ പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |