SignIn
Kerala Kaumudi Online
Tuesday, 21 September 2021 2.42 PM IST

സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം അതിരൂക്ഷം, മൂന്ന് ജില്ലകളിൽ ഇന്ന് കുത്തിവയ്‌പ് ഇല്ല, അഞ്ച് ജില്ലകളിൽ കൊവാക്‌സിൻ മാത്രം

covid-vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം അതിരൂക്ഷം. മൂന്ന് ജില്ലകളിൽ ഇന്ന് കുത്തിവയ്പ് ഇല്ല. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിലാണ് വാക്‌സിൻ സ്‌റ്റോക്ക് തീർന്നത്.പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ കൊവാക്‌സിൻ മാത്രമാണുള്ളത്.

നിലവിൽ കോഴിക്കോട് 1000 ഡോസ് വാക്സിന്‍ മാത്രമേയുള്ളൂ. മറ്റ് ജില്ലകളിലും വാക്‌സിൻ സ്റ്റോക്ക് കുറവാണ്.നിലവിലെ സാഹചര്യത്തിൽ നാളെ കുത്തിവയ്പ് പൂർണമായും മുടങ്ങും. വ്യാഴാഴ്ച കൂടുതൽ വാക്സിൻ എത്തിക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. അടുത്തമാസം 60 ലക്ഷം ഡോസ് വാക്‌സിൻ വേണ്ടി വരുമെന്നാണ് അരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ശനിയാഴ്ച 1522 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നായി നാല് ലക്ഷത്തി അമ്പത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തി ഒമ്പത് പേർക്ക് വാക്സിൻ നൽകിയിരുന്നു. അതേസമയം സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID 19, COVID VACCINE, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.