SignIn
Kerala Kaumudi Online
Thursday, 25 April 2024 8.04 PM IST

അദ്ദേഹം നല്ലൊരു ഭർത്താവായിരുന്നില്ല, എട്ട് വർഷം ഒരുമിച്ച് ജീവിച്ചിട്ടും മനസിലാക്കാൻ കഴിഞ്ഞില്ലെന്ന് മേതിൽ ദേവിക; മുകേഷിന്റെ പ്രതികരണം

mukesh-methil-devika

മുകേഷ് നല്ല മനുഷ്യനാണെന്നും എന്നാൽ നല്ലൊരു ഭർത്താവായിരുന്നില്ലെന്നും ഭാര്യയും നർത്തകിയുമായ മേതിൽ ദേവിക.മുകേഷിനോട് തനിക്ക് വ്യക്തി വൈരാഗ്യവുമില്ലെന്നും, തങ്ങളുമായി ബന്ധപ്പെട്ട ഗോസിപ്പുകൾ ശരിയല്ലെന്നും അവർ പ്രതികരിച്ചു.

എട്ടുവർഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ മനസിലാക്കാൻ കഴിഞ്ഞില്ല, ഇനി മനസിലാക്കാൻ പറ്റുമെന്നും തോന്നുന്നില്ല.രണ്ട് പേരുടെ ആശയങ്ങൾ തമ്മിൽ യോജിച്ച് പോകില്ലെന്ന് തോന്നിയതിനാലാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് മേതിൽ ദേവിക പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് എറണാകുളത്തെ അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചതെന്ന് അവർ വെളിപ്പെടുത്തി. മുകേഷിൽ നിന്ന് ഒന്നും വാങ്ങിയെടുക്കാനല്ലെന്നും, വേർപിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതിൽ ദേവിക ഒരു മാദ്ധ്യമത്തോട് പറഞ്ഞു. അതേസമയം തനിക്ക് വക്കീൽ നോട്ടീസ് കിട്ടിയിട്ടില്ലെന്നും, തൽക്കാലം കൂടുതൽ പ്രതികരിക്കാനില്ലെന്നും മുകേഷ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR MUKESH, METHIL DEVIKA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.