SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.53 PM IST

മാലിന്യ മുക്തമാക്കാൻ ഹരിത കർമ്മ സേന കൂട്ടായ്മ

harithakarma

മുടപുരം: നാടിനെ സമ്പൂർണ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രോഗകാലത്തും വീട് വീടാന്തരം കയറിയിറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമ്മസേന കൂട്ടായ്‌മ നാടിന് മുതൽക്കൂട്ടാകുന്നു.

കിഴുവിലം ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേനയിലെ 19 വനിതകളും ഒരു പുരുഷനും അടങ്ങുന്ന കൂട്ടായ്മയാണ് നാടിനെ മാലിന്യമുക്തമാക്കി ശ്രദ്ധേയമാകുന്നത്.
ഒരുവാർഡിന് രണ്ടു പേർ വീതം വീടുകളിലും കടകളിലും കയറി വൃത്തിയാക്കി വയ്ക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കും. ഇതിനായി വീടുകളിൽ നിന്ന് 30 രൂപയും കടകളിൽ നിന്ന് 50 രൂപ വീതവും യൂസർ ഫീസായി ഈടാക്കുന്നു.

കൃത്യമായ ഇടവേളകളിൽ മാസത്തിലൊരിക്കൽ ഇവർ മാലിന്യങ്ങൾ ശേഖരിക്കും. മഴക്കാലത്ത് രോഗഭീഷണികൾ ഉയരുന്നുണ്ടെങ്കിലും മാലിന്യങ്ങൾ മുടക്കം കൂടാതെ കൊണ്ടുപോകുന്നത് നാട്ടുകാർക്ക് ആശ്വാസമാണ്. രണ്ടു വർഷമായി ഈ പദ്ധതി വിജയകരമായി തുടരുന്നു.

ഹരിത കർമ്മസേനയിലെ അംഗങ്ങൾ

വനിതകൾ -19

പുരുഷൻ - 1

പദ്ധതി ലക്ഷ്യം

2019 ൽ എ. അൻസാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് പദ്ധതി ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ ഘട്ടമാണിത്.

20 വാർഡുള്ള ഗ്രാമപഞ്ചായത്തിനായി 20 അംഗങ്ങളെ ഹരിത കർമ്മസേനയിലേക്ക് തിരഞ്ഞെടുക്കുകയും അവർക്ക് പരിശീലനം നൽകി, യൂണിഫോം നൽകി പ്രവർത്തന സജ്ജമാക്കുകയും ചെയ്തു.

മാലിന്യം ശേഖരിക്കുന്നതിനുള്ള ഫീസ്

കടകളിൽ നിന്ന് - 50 രൂപ

വീടുകളിൽ നിന്ന് - 30 രൂപ

മാലിന്യം ക്ലീൻ കേരള കമ്പനിക്ക്

ഇവർ ശേഖരിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടലുള്ള സംഭരണ കേന്ദ്രത്തിൽ എത്തിക്കും. അവിടെ നിന്ന് ക്ളീൻ കേരള കമ്പനി അത് കൊണ്ട് പോകും.

നാടിനെ മാലിന്യ മുക്തമാക്കുന്നതിനായി ചെയ്യുന്ന പ്രവർത്തനത്തിന് നാട്ടുകാരുടെയും വ്യാപാരികളുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.

സിന്ധു. എസ്, പ്രസിഡന്റ്, ഹരിത കർമ്മ സേന

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.