കട്ടപ്പന: അന്യ സംസ്ഥാന തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത മകളെ ഉപദ്രവിച്ച എസ്റ്റേറ്റ് സൂപ്പർവൈസറെ അറസ്റ്റ് ചെയ്തു. മേപ്പാറ വി.ടി.എസ്. എസ്റ്റേറ്റിലെ ജീവനക്കാരനും തേനി സ്വദേശിയുമായ കറുപ്പയ്യ (53) യാണ് പിടിയിലായത്. മദ്ധ്യപ്രദേശ് സ്വദേശിയുടെ 7 വയസുകാരി മകളെയാണ് ഇയാൾ ഉപദ്രവിച്ചത്. കറുപ്പയ്യ ജോലി ചെയ്യുന്ന തോട്ടത്തിന് സമീപത്തുള്ള മറ്റൊരു തോട്ടത്തിലാണ് പെൺകുട്ടിയുടെ കുടുംബം താമസിക്കുന്നത്. കഴിഞ്ഞ ദിവസം തൂമ്പ വാങ്ങാനായി കറുപ്പയ്യ ഇവിടെ എത്തിയപ്പോഴാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. ഇത് കണ്ട മറ്റൊരു അന്യ സംസ്ഥാന തൊഴിലാളി പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ കട്ടപ്പന പൊലീസ് കറുപ്പയ്യയെ അറസ്റ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |