പാലക്കാട്: സ്ത്രീധനം, സ്ത്രീധന ഗാർഹിക പീഡനത്തിനെതിരെ പ്രചാരണവുമായി 'മോചിത' എന്ന പേരിൽ കുടുംബശ്രീ ജില്ലയിൽ ഒരുവർഷം നീളുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നു. സ്ത്രീധനവുമായ ബന്ധപ്പെട്ട പീഡനങ്ങളും സ്ത്രീധനമെന്ന വിപത്തും ഇല്ലാതാക്കുക, സ്ത്രീധന നിയമത്തെക്കുറിച്ച് അവബോധം ഉണ്ടാക്കി അതിനെതിരെ പ്രതികരിക്കാൻ പ്രാപ്തരാക്കുക, ഗാർഹിക അതിക്രമങ്ങൾ തടയുക, ഇതിനെതിരെ പരാതിപ്പെടാനും ജീവനാംശം, നഷ്ടപരിഹാരം നേടിയെടുക്കാൻ പ്രാപ്തരാക്കുക എന്നിവയാണ് പ്രചാരണത്തിന്റെ ലക്ഷ്യങ്ങൾ. ഐ.ഇ.സി ബോധവത്കരണം, സ്ഥാപന തല ശാക്തീകരണവും ഇടപെടലുകളും, സൈക്കോസോഷ്യൽ സപ്പോർട്ട് എന്നിവ ഉറപ്പാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |