SignIn
Kerala Kaumudi Online
Saturday, 20 April 2024 12.26 AM IST

നാല് പഞ്ചായത്തുകളിൽ ടി.പി.ആർ 15ന് മുകളിൽ

d

പത്തനംതിട്ട: ജില്ലയിലെ നാല് ഗ്രാമപഞ്ചായത്തുകളിൽ പ്രതിവാര കണക്കിൽ ടി.പി.ആർ 15 ശതമാനത്തിനു മുകളിലെത്തി. കുന്നന്താനം (17.5), വടശേരിക്കര (17.1), നാറാണംമൂഴി (16.7), ആനിക്കാട് (15.2) എന്നീ പഞ്ചായത്തുകളാണിവ. ഇന്നത്തെ ടി.പി.ആർ കൂടി പരിഗണിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഈയാഴ്ചത്തെ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും. ടി.പി.ആർ 15 ശതമാനത്തിനു മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗണാണ് പ്രഖ്യാപിച്ചിരുന്നത്.

ടി.പി.ആർ നിരക്ക് തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ

പത്തിനും പതിനഞ്ചിനും ഇടയിൽ

കൊടുമൺ 14.5, നെടുമ്പ്രം 14, കല്ലൂപ്പാറ 13.7, ഏറത്ത് 13.5, മല്ലപ്പള്ളി 13.4, സീതത്തോട് 13.2, ഓമല്ലൂർ 13, പള്ളിക്കൽ 12.9, പെരിങ്ങര 12.5, ഏനാദിമംഗലം 11.7, പന്തളം 11.7, കൊറ്റനാട് 11.5, റാന്നി 11, പെരുനാട് 10.9, തുമ്പമൺ 10.7, ചിറ്റാർ 10.6, തിരുവല്ല നഗരസഭ 10.6, അങ്ങാടി 10.4, ആറന്മുള 10.2, ഏഴംകുളം 10.1. അടൂർ നഗരസഭ 10.1, നാരങ്ങാനം 10.

അഞ്ചിനും പത്തിനും ഇടയിൽ

മെഴുവേലി 9.9, പഴവങ്ങാടി 9.7, വെച്ചൂച്ചിറ 9.7, നിരണം 9.3, കലഞ്ഞൂർ 8.6, കടമ്പനാട് 8.5, ചെന്നീർക്കര 8. മലയാലപ്പുഴ 7.8, കുറ്റൂർ 7.2, പ്രമാടം 7.2, അരുവാപ്പുലം 7.0, കുളനട 7.0, അയിരൂർ 6.9, മൈലപ്ര 6.8,പുറമറ്റം 6.3, തോട്ടപ്പുഴശേരി 6.3, ചെറുകോൽ 6.1, കടപ്ര 6.0, കോഴഞ്ചേരി 5.9, കവിയൂർ 5.4, കോന്നി 5.4, കോയിപ്രം 5.1, തണ്ണിത്തോട് 5.0.

അഞ്ചിൽ താഴെ

മല്ലപ്പുഴശേരി 4.9, ഇരവിപേരൂർ 4.8, പന്തളം തെക്കേക്കര 4.5, പത്തനംതിട്ട മുനിസിപ്പാലിറ്റി 4.5, ഇലന്തൂർ 4.3, എഴുമറ്റൂർ 4.3, കോട്ടാങ്ങൽ 3.5, വള്ളിക്കോട് 2.9.

ഇന്നലെ 523 പേർക്ക് കൊവിഡ്

പത്തനംതിട്ട :ജില്ലയിൽ ഇന്നലെ 523 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 483 പേർ രോഗമുക്തരായി

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്തു നിന്ന് വന്നവരും മൂന്നു പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നവരുമാണ്. 516 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ആറു പേരുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.