ചെങ്ങന്നൂർ: എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയൻ യൂത്ത്മൂവ്മെന്റിന്റെയും സൈബർ സേനയുടെയും യൂണിയൻതല സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗുരുദേവകൃതികളുടെ ആലാപന മത്സരവിജയികളെ യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം പ്രഖ്യാപിച്ചു.
എൽ.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം 74ാം നമ്പർ വല്ലന ശാഖാംഗം അനാമികയ്ക്കും, രണ്ടാം സ്ഥാനം 3469ാം നമ്പർ ചെറിയനാട് കിഴക്ക് ശാഖാംഗം നന്ദന അജിയ്ക്കും യൂ.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം 97ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖാംഗം നയന ദിലീപിനും രണ്ടാം സ്ഥാനം 1127ാം നമ്പർ കോട്ട ശാഖാംഗം സൗപർണ്ണികയ്ക്കും ലഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം 65ാം നമ്പർ മെഴുവേലി ശാഖാംഗം കാർത്തികയ്ക്കും രണ്ടാം സ്ഥാനം 65ാം നമ്പർ മെഴുവേലി ശാഖാംഗം ചിൻമയി സുധീഷിനും ഹയർസെക്കൻഡറി വിഭാഗത്തിൽ ഒന്നാം സ്ഥാനം 65ാം നമ്പർ മെഴുവേലി ശാഖാംഗം ഗായത്രി പി.യ്ക്കും ലഭിച്ചു. രണ്ടാം സ്ഥാനം 1206ാംനമ്പർ കാരിത്തോട്ട ശാഖാംഗം അനഘ ഹരീന്ദ്രനും 70ാം നമ്പർ ഇടവങ്കാട് ശാഖാംഗം അഞ്ജലി രാജനും പങ്കിട്ടു. കോളേജ് വിഭാഗത്തിൽ ഒന്നാം സ്ഥാനം 97ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖാംഗം ഗൗരി വിനോദിനും രണ്ടാം സ്ഥാനം 3469ാം നമ്പർ ചെറിയനാട് കിഴക്ക് ശാഖാംഗം ആരതി ഹരിക്കും മുതിർന്നവരുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം 1556ാം നമ്പർ കോടുകുളഞ്ഞികരോട് ശാഖാംഗം സുശീല സുരേന്ദ്രനും ലഭിച്ചു. രണ്ടാം സ്ഥാനം 65ാം നമ്പർ മെഴുവേലി ശാഖാംഗം അശ്വിതാ എസ്. ദേവിയും 97ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖാംഗം പി.എം. വിനോദ് കുമാറും പങ്കിട്ടു. ഒരാഴ്ച നീണ്ടു നിന്ന മത്സരം ഓൺലൈനിലാണ് സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |