തിരുവനന്തപുരം: ഭീമയുടെ സ്ഥാപകൻ ഭീമ ഭട്ടരുടെ ജന്മവാർഷികമായ ഭീമ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഭീമ ജുവലറി, അർഹരായ നിരവധിപേർക്ക് മൂന്നുകോടിയുടെ സഹായ സമ്മാനങ്ങൾ നൽകി. അനേകർക്ക് തൊഴിലും അശരണർക്ക് തണലും ഒരുക്കിയ തങ്ങളുടെ സ്ഥാപകൻ ഭീമ ഭട്ടരുടെ പാത പിൻതുടരുകയാണ് ഭീമയും. കാലങ്ങളായി നടത്തിവരുന്ന അനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേയാണ് സ്ഥാപകദിനത്തോടനുബന്ധിച്ച് നടത്തിയ ഈ സഹായം.
തങ്ങളുടെ സ്ഥാപനത്തിൽ സ്വർണാഭരണങ്ങൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് പലതരം തൊഴിൽ ചെയ്യുന്ന നിരവധിപേർക്ക് ധനസഹായം ഉൾപ്പെടെ കൈമാറി. നിരവധിപേർക്ക് അവശ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ നൽകി. ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ടി.വി, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയും വിതരണം ചെയ്തു.
ജീവകാരുണ്യ പ്രവൃത്തികളിലൂടെ എല്ലാ അർത്ഥത്തിലും തങ്ങളുടെ സ്ഥാപകന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഓർമ്മ പുതുക്കി, ആ ഉജ്ജ്വലമായ ജീവിതത്തിനു അനുയോജ്യമായ സ്മരണാഞ്ജലി അർപ്പിക്കുകയാണ് ഭീമ കുടുംബം. ഭാവിയിൽ സമാനമായ ജീവകാരുണ്യ പദ്ധതികളുമായി സമൂഹത്തിന് നന്മ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭീമ ഗ്രൂപ്പ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |