SignIn
Kerala Kaumudi Online
Friday, 19 April 2024 5.49 AM IST

കിടപ്പുമുറികൾ സുഖാനുഭൂതിയുടെ കേന്ദ്രങ്ങളാക്കാം, ഒഴിവാക്കേണ്ടത് ചില പ്രധാന കാര്യങ്ങളും വസ്തുക്കളും, ലൈംഗിക വിദഗ്ദ്ധരുടെ വാക്കുകൾ ശ്രദ്ധിക്കാം

sex

ദമ്പതിമാരുടെ സ്വർഗമാണ് കിടപ്പുമുറി. എന്നാൽ ചിലർക്കാകട്ടെ നരകവും. കിടപ്പറ നരകമായി അനുഭവപ്പെടുന്നവർ അറിയുക, നിങ്ങൾ സ്വയം വരുത്തിവയ്ക്കുന്നതാണ് ആ അവസ്ഥ. ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് സെക്സ് ആൻഡ് റിലേഷൻഷിപ്പ് വിദഗ്‌ദ്ധർ പറയുന്നത്. കൊവിഡിനെത്തുടർന്നുള്ള ലോക്ക്ഡൗണിനുശേഷമാണ് കൂടുതൽപ്പേർക്കും കിടപ്പറ നരകമായി മാറിയതെന്നും അവർ പറയുന്നു.

ബെഡ് റൂമുകളിൽ നിന്ന് ചില പ്രധാന വസ്തുക്കൾ ഒഴിവാക്കിയാൽ തന്നെ തൊണ്ണൂറുശതമാനം വിജയിച്ചു എന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. അരുമ മൃഗങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ് ടോപ്പുകൾ, വലിയ ശബ്ദത്തിലുള്ള അലാറം ക്ളോക്കുകൾ, അഴുക്കുപിടിച്ച തലയണയും കിടക്കവിരിയും എന്നിവയാണവ. ഇതിൽ ഏറ്റവും പ്രധാനം വളർത്തുമൃഗങ്ങളും മൊബൈൽഫോണുകളുമാണ്. നിങ്ങളുടെ സ്വകാര്യനിമിഷം അതിന്റെ പാരമ്യത്തിൽ എത്തിനിൽക്കുമ്പോൾ മൊബൈലിൽ ബെല്ലടിച്ചാൽ എന്താകും അവസ്ഥ എന്നാലോചിച്ചുനോക്കൂ. കിടപ്പുമുറിയിലെ പ്രശ്നങ്ങൾ ഏറ്റവുമധികം ബാധിക്കുന്നത് സ്ത്രീകളെയാണ്. കാരണം രതിമൂർച്ഛയിലെത്താൻ സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ സമയം എടുക്കുന്നു എന്നതുതന്നെ. ഒരു സ്ത്രീക്ക് രതിമൂർച്ഛയിലെത്താൻ പതിനഞ്ചുമിനിട്ടോളം സെക്സ് വേണ്ടിവരുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

തൊട്ടടുത്തുകിടക്കുന്ന ഇണയെപ്പോലും മൈൻഡുചെയ്യാതെ മൊബൈൽ നോക്കിയിരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഫോണിനോട് കിടപ്പറയിൽ നിന്ന് കടക്കുപുറത്ത് എന്ന് പറയുന്നതോടെ ഇത്തരക്കാരുടെ സ്വഭാവം വളരെ വേഗത്തിൽ മാറ്റിയെടുക്കാൻ കഴിയും.

ലോക്ക്ഡൗണായതോടെ ഒട്ടുമിക്കവരുടെയും ഓഫീസ് വീട്ടിൽ തന്നെയാണ്. അങ്ങനെയുള്ളവർ ഒരുകാരണവശാലും കിടപ്പുമുറിയിൽ ഇരുന്ന് ജോലിചെയ്യരുത്. ഇതിനാെപ്പം ജോലിചെയ്യുന്ന ലാപ്ടോപ്പ് പോലുള്ളവയും ആ മുറിയിൽ വേണ്ട. ഇവ കാണുമ്പോൾ ജോലിയുടെ ടെൻഷൻ ഓർമവരികയും മൂഡ് മൊത്തത്തിൽ നഷ്ടമാവുകയും ചെയ്യും.

വളർത്തുമൃഗങ്ങളെ ബെഡ്റൂമുകളിൽ നിന്ന് പരമാവധി ഒഴിവാക്കുക, ഇവ മൂഡ് നശിപ്പിക്കും എന്നുമാത്രമല്ല അലർജിപോലുളള രോഗങ്ങൾക്കും ഇടയാക്കും. അതിരാവിലെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതാണ് പലർക്കും താത്പര്യം. കൂടുതൽ സുഖാനുഭൂതി ലഭിക്കുമെന്നതാണ് ഇതിന് പ്രധാന കാരണം. ഈ സമയത്താണ് അലാറം ക്ലോക്കുകൾ പ്രശ്നക്കാരനാവുന്നത്.

ബെഡ് ഷീറ്റുകളും തലയണകളും വൃത്തിയുള്ളതായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു കിടക്കവിരി ഒരാഴ്ചയിൽ കൂടുതൽ ഉപയാേഗിക്കരുത്. മുഷിഞ്ഞുനാറുന്നതിനൊപ്പം അണുബാധയുണ്ടാകാനും ഇടയാക്കും. ലൈംഗിക ബന്ധത്തിനിടെ ശരീരസ്രവങ്ങൾ വീഴുന്നതാണ് ഇതിന് ഒരു കാരണം.

കിടക്കവിരികളും ബെഡ്റൂമുമെല്ലാം നല്ല വൃത്തിയാണ്. പക്ഷേ, അതിനകത്ത് കിടക്കുന്ന ആളുകൾക്ക് തീരെ വൃത്തിയില്ലെങ്കിലോ? വിപരീത ഫലമായിരിക്കും ലഭിക്കുക. കുളിച്ച് വൃത്തിയായി നല്ലവസ്ത്രം ധരിച്ചുകൊണ്ടുമാത്രം കിടപ്പുമുറിൽ എത്തുക. ശരീരഭാഗങ്ങൾ വൃത്തിയാക്കി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കുക. വൃത്തിയില്ലാത്ത ജനനേന്ദ്രിയങ്ങളാണെങ്കിൽ പങ്കാളിക്ക് ഓറൽ സെക്സ് ചെയ്യുന്നത് വെറുപ്പായിരിക്കും. ഒപ്പം രോഗവും സമ്മാനിക്കും. ഇതോടെ സംതൃപ്തി നിറഞ്ഞ ഒരു കുടുംബാന്തരീക്ഷവും ലൈംഗിക ജീവിതവും എന്നെന്നേക്കുമായി അവസാനിക്കുകയും ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, THE TOP BEDROOM MOOD KILLERS REVEALED
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.