SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.44 AM IST

ഫൈനലിൽ നിന്ന് സിമോൺ പിന്മാറി

simone

ടോക്യോ: വനിതകളുടെ ജിംനാസ്റ്റിക് ടീം ഫൈനലിനുള്ള അമേരിക്കൻ ടീമിൽ നിന്ന് സൂപ്പർ താരം സിമോൺ ബിൽസ് അവസാന നിമിഷം അപ്രതീക്ഷിതമായി പിന്മാറി.ആരോഗ്യകരമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിമോൺ പിന്മാറിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടാലെ സിമോൺ തുടർന്നുള്ള മത്സരങ്ങളിൽ പങ്കെടുക്കൂവെന്ന് യു.എസ്. ജിനാംസ്റ്രിക് അധികൃതർ പത്രക്കുറിപ്പിൽ അറിയിച്ചു. മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് സിമോൺ പ്രതികരിച്ചു.

റിയോ ഒളിമ്പിക്സിൽ നാല് സ്വർണവും ഒരുവെങ്കലവും നേടിയ താരം ഇത്തവണ ടോക്യോയിൽ അത്ര ഫോമിലായിരുന്നില്ല. പ്രതീക്ഷകളുടെ ഭാരം ചുമലിൽ അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു.

സ്വർണം സ്വതന്ത്ര ടീമിന്

അതേസമയം സിമോണിന്റെ അഭാവത്തിലിറങ്ങിയ അമേരിക്കൻ ടീം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.സ്വന്തന്ത്ര താരങ്ങളായി റഷ്യൻ ഒളിമ്പിക് കമ്മിറ്റിയുടെ പതാകയ്ക്ക് കീഴിൽ മത്സരിച്ച് ടീമാണ് അമേരിക്കയെ മറികടന്ന് സ്വർണം നേടിയത്.

റഷ്യൻ താരങ്ങളുടെ ഉത്തേജക ഉപയോഗത്തിൽ സർക്കാരിനും ആരോഗ്യ വകുപ്പിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റഷ്യയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഉത്തേജക മരുന്ന്ഉപയോഗിക്കാത്ത താരങ്ങൾ ആർ.ഒ.സി. എന്ന പേരിൽ മത്സരിക്കാൻ അനുമതി നൽകുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, SIMONE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.