SignIn
Kerala Kaumudi Online
Saturday, 20 April 2024 12.34 AM IST

നമുക്കെതിരെ വന്നോട്ടെ പക്ഷേ കൊച്ചു കുട്ടികളെ വെറുതേ വിടൂ, ഫലപ്രഖ്യാപനത്തിനിടെ ട്രോളൻമാരോട് അഭ്യർത്ഥനയുമായി വിദ്യാഭ്യാസ മന്ത്രി

sivankutty-

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപന വേളയിൽ ട്രോളൻമാരെ ഉപദേശിച്ച് വിദ്യാഭ്യാസ മന്ത്രി. സംസ്ഥാനത്ത് വിജയശതമാനം ഉയരുന്നതിനെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളെയാണ് മന്ത്രി സൂചിപ്പിച്ചത്. പത്താം തരത്തിലെ വിജയശതമാനം നൂറ് ശതമാനത്തിന് തൊട്ടരികെ വന്നതോടെ അന്യസംസ്ഥാന തൊഴിലാളിക്കും എല്ലാ വിഷയത്തിലും എ പ്ലസ് എന്ന തരത്തിലടക്കം ട്രോളുകൾ നിറഞ്ഞിരുന്നു, ഇത് കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ മാനസികമായി വിഷമിപ്പിക്കുമെന്ന് മന്ത്രി ശിവൻകുട്ടി പറഞ്ഞു.

താനുൾപ്പടെയുള്ളവർക്കെതിരെ എന്ത് വിമർശനവും വന്നോട്ടെ കുട്ടികളെ ഒഴിവാക്കണം എന്നായിരുന്നു മന്ത്രിയുടെ അഭ്യർത്ഥന. അച്ഛനും അമ്മയും കല്ലുപണിക്ക് പോകുന്നവരാണ്, ഞങ്ങൾ നന്നായി പഠിച്ചാണ് വിജയിച്ചതെന്ന് വിമർശനത്തിൽ മനംനൊന്ത് കുട്ടികൾ തന്നെ വിളിച്ചു പറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. കേരളമൊഴികെ മറ്റൊരിടത്തും ബോർഡ് പരീക്ഷകൾ കൊവിഡ് കാലത്ത് നടത്തിയിട്ടില്ലെന്നത് ഓർക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഇത്തവണ 87.94 ശതമാനം പ്ലസ്ടു വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVANKUTTY, EDUCATION, MINISTER, PLUS TWO RESULT, PLUS TWO RESULT SITE, PLUSTWO, VHSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.