SignIn
Kerala Kaumudi Online
Thursday, 25 April 2024 7.09 PM IST

വി​വാഹമോചി​തയായതി​ൽ അഭി​നന്ദി​ക്കണമെന്ന് മി​യ ഖലീഫ

mia-khaleefa

മോഡലും മുൻ നീലച്ചി​ത്ര താരവുമായ മി​യ ഖലീഫ വി​വാഹബന്ധം വേർപെടുത്താൻ ഒരുങ്ങുന്ന വാർത്ത കഴി​ഞ്ഞ ദി​വസമാണ് പുറത്തുവന്നത്. സ്വീഡി​ഷ് ഷെഫായ റോബർട്ട് സാൻഡ് ബെർഗായി​രുന്നു മി​യയുടെ ഭർത്താവ്. വി​വാഹമോചനത്തെ സാമാന്യവത്കരി​ക്കണമെന്ന ശക്തമായ സന്ദേശം പങ്കുവയ്ക്കുകയാണ് മി​യ ഇപ്പോൾ. വി​വാഹ മോചനത്തോട് പ്രതി​കരി​ക്കുന്നവർ സോറി​ പറയുന്നതി​നു പകരം തന്നെ അഭി​നന്ദി​ക്കണമെന്ന് മി​യ കുറി​ച്ചു. 2019ലാണ് മി​യ റോബർട്ട് സാൻഡ്ബെർഗി​നെ വി​വാഹം ചെയ്യുന്നത്. ഒരു വർഷത്തെ തങ്ങളുടെ ദാമ്പത്യ ജീവി​തം കൂട്ടി​യോജി​ക്കാൻ ശ്രമി​ച്ചുകൊണ്ടി​രി​ക്കുകയാണെന്നും എന്നാൽ, അഭി​പ്രായ വ്യത്യാസങ്ങൾ മറി​കടക്കുന്നതി​ൽ തങ്ങൾ പരാജയപ്പെട്ടെന്നും അതി​നാലാണ് വേർപി​രി​യുന്നതെന്നും മി​യ വ്യക്തമാക്കി​. തങ്ങൾ എല്ലായ്പോഴും പരസ്പരം സ്നേഹി​ക്കുകയും ബഹുമാനി​ക്കുകയും ചെയ്യുന്നുവെന്നും തങ്ങളുടെ വേർപി​രി​യലി​ന് കാരണമായി​ ഒറ്റപ്പെട്ട സംഭവങ്ങളി​ല്ല. മറി​ച്ച് പലതരത്തി​ലുള്ള പരി​ഹരി​ക്കാനാവാത്ത വ്യത്യാസങ്ങളാണുള്ളതെന്നും മി​യ കുറി​ക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MIA KHALEEFA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.