SignIn
Kerala Kaumudi Online
Thursday, 25 April 2024 2.00 PM IST

എട്ട് വയസ്സിനിടെ ഒലിവേര കണ്ടെത്തിയത് ഏഴ് ഛിന്നഗ്രഹങ്ങൾ

nicole-oliveira

ബ്രസീലിയ: എട്ട് വയസ്സിനിടെ ബ്രസീൽ സ്വദേശിനിയായ നിക്കോളിൻ ഒലിവേരയെന്ന മിടുമിടുക്കി കണ്ടെത്തിയത് ഏഴ് ഛിന്നഗ്രഹങ്ങൾ. ഈ നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ ജ്യോതിശാസ്ത്രജ്ഞയാണ് ഒലിവേര. നാസ അംഗമായ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര പദ്ധതിയായ ആസ്റ്ററോയിഡ് ഹണ്ടിലൂടെയാണ് ബഹിരാകാശത്ത് സഞ്ചരിക്കുന്നതായി സോഫ്റ്റ്​വെയറിന്റെ സഹായത്തോടെ ഛിന്നഗ്രഹങ്ങളെ ഒലിവേര കണ്ടെത്തിയത്.

ജന്മനാടായ മാസിസിലെ സ്കൂളുകളിൽ ജ്യോതിശാസ്ത്രക്കെപ്പറ്റി പ്രഭാഷണങ്ങൾ നടത്താറുണ്ട് ഈ മിടുക്കി. അടുത്തിടെ, ബ്രസീലിയൻ സയൻസ് ടെക്നോളജി ഇന്നൊവേഷൻ മന്ത്രാലയം നടത്തിയ ജ്യോതിശാസ്ത്രവും എയറോനോട്ടിക്സും സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറിലും പ്രഭാഷണം നടത്തിയിരുന്നു. അലാഗോസ് ജ്യോതിശാസ്ത്ര പഠന കേന്ദ്രമായ സെൻട്രോ ഡി എസ്റ്റുഡോസ് ആസ്ട്രോണമിക്കോ ഡി അലഗോവാസ് (CEAAL) ലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഒലിവേര.

ആറാമത്തെ വയസ്സിൽ, സിയാൽ(CEAAL) നടത്തിയ ഒരു കോഴ്‌സിൽ ഒലിവേര പങ്കെടുത്തിരുന്നു. എല്ലാ ക്ലാസുകളിലും പങ്കെടുത്ത് പരീക്ഷയെഴുതി ആറുവയസ്സുള്ള സിയാൽ അംഗം എന്ന നേട്ടവും ഒലിവേര കരസ്ഥമാക്കി. ഒലിവേരയ്ക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്

ചാനലിന് ആയിരത്തിലധികം സബ്‌സ്‌ക്രൈബേഴ്സും, ഇൻസ്റ്റഗ്രാമിൽ 6000 ൽ അധികം ഫോളോവേഴ്‌സും ഉണ്ട്. വലുതാകുമ്പോൾ ഒരു എയ്റോസ്പെയ്സ് എൻജിനിയറാകണമെന്നും ബഹിരാകാശയാത്രികർ സഞ്ചരിക്കുന്ന റോക്കറ്റുകൾ നിർമ്മിക്കണമെന്നുമാണ് ഒലിവേരയുടെ ആഗ്രഹം

എനിക്ക് എല്ലാ നക്ഷത്രങ്ങളെയും ഇഷ്ടമാണ്, പക്ഷേ ആകർഷകമായ ഛിന്നഗ്രഹങ്ങളെയാണ് ഞാൻ കണ്ടെത്തുന്നത്

ഒലിവേര

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, NICOLE OLIVEIRA
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.