SignIn
Kerala Kaumudi Online
Thursday, 18 April 2024 12.56 PM IST

സിംഗിൾ ബെഞ്ചിന്റെ വിധിക്ക് സ്റ്റേ,​ ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ തുടരാൻ അനുമതി

btech

കൊച്ചി: സാങ്കേതിക സർവകലാശാല നടത്തിവരുന്ന ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഈ പരീക്ഷകൾ നേരത്തെ നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം തടസമില്ലാതെ നടത്താമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. സിംഗിൾ ബെഞ്ചിന്റെ വിധിയെത്തുടർന്ന് ഇന്നലെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചിരുന്നു. പുതിയ വിജ്ഞാപനമിറക്കി ഈ പരീക്ഷകൾ നടത്താം.

യു.ജി.സി മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ ബി.ടെക് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുന്നതിനെ ചോദ്യം ചെയ്ത് ഏതാനും ബി.ടെക് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് കഴിഞ്ഞ ദിവസം പരീക്ഷകൾ റദ്ദാക്കിയത്. പുതിയ ഷെഡ്യൂൾ തയ്യാറാക്കി യു.ജി.സി നിർദ്ദേശങ്ങൾ പാലിച്ച് പരീക്ഷ നടത്താനും പറഞ്ഞിരുന്നു. ഇതിനെതിരെ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഓഫ്‌ലൈനായി പരീക്ഷ നടത്തരുതെന്ന് യു.ജി.സി നിഷ്കർഷിച്ചിട്ടില്ലെന്നും സാഹചര്യം കണക്കിലെടുത്ത് ഓൺലൈനായും ഓഫ്‌ലൈനായും പരീക്ഷ നടത്താമെന്നാണ് പറഞ്ഞിട്ടുള്ളതെന്നും അപ്പീലിൽ വ്യക്തമാക്കിയിരുന്നു. ബി. ടെക് എട്ടാം സെമസ്റ്റർ പരീക്ഷ ഓൺലൈനായി നടത്തിയതു കണക്കിലെടുത്ത് ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷകളും അതേരീതിയിൽ നടത്താമെന്നാണ് സിംഗിൾബെഞ്ച് പറഞ്ഞിരുന്നത്. എന്നാൽ,​ ഓൺലൈൻ പരീക്ഷ കുറ്റമറ്റതാണെന്ന് പറയാനാവില്ലെന്നും, ഇത്തരത്തിൽ പരീക്ഷ നടത്താനുള്ള സോഫ്ട്‌വെയർ തയ്യാറാക്കാൻ ഒരു വർഷം വേണ്ടിവരുമെന്നും സർവകലാശാല വാദിച്ചു. ഇതുകൂടി കണക്കിലെടുത്താണ് സിംഗിൾബെഞ്ചിന്റെ വിധി സ്റ്റേ ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BTECH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.