SignIn
Kerala Kaumudi Online
Thursday, 25 April 2024 4.51 PM IST

4 ഇടങ്ങൾ എ, 11 ഇടങ്ങൾ ഡി

covid

കോട്ടയം : കൊ​വി​ഡ് ​ടെ​സ്റ്റ് ​പോ​സി​റ്റി​വി​റ്റി​ ​നി​ര​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ജി​ല്ല​യി​ലെ​ ​ത​ദ്ദേ​ശസ്ഥാപന​മേ​ഖ​ല​ക​ളി​ൽ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച​ ​ഉ​ത്ത​ര​വാ​യി.​ ആഗസ്റ്റ് 4​ ന് ​വീ​ണ്ടും​ ​കാ​റ്റ​ഗ​റി​ക​ൾ​ ​പു​ന​ർ​നി​ർ​ണ​യി​ക്കും.

എ കാറ്റഗറി

(ടിപി.ആർ അഞ്ചിൽ താഴെ )

കല്ലറ (2.38), കൂട്ടിക്കൽ(2.81), കിടങ്ങൂർ (4.19), മേലുകാവ് (4.44)

ഇളവുകൾ
1.​ ​ എ​ല്ലാ​ ​പൊ​തു​ ​ഓ​ഫീ​സു​ക​ളും​ ​മു​ഴു​വ​ൻ​ ​ജീ​വ​ന​ക്കാ​രെ​ ​വ​ച്ച് ​പ്ര​വ​ർ​ത്തി​ക്കാം.
2.​ ​ ബാ​ങ്കു​ക​ൾ​ക്ക് ​അ​ഞ്ചു​ ​ദി​വ​സം​ ​ഇ​ട​പാ​ടു​ക​ൾ​ ​ന​ട​ത്താം.
3.​ ​ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​ ​പ​ര​മാ​വ​ധി​ 15​ ​പേ​ർ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കാം.
4.​ ​ എ​ല്ലാ​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​വൈ​കു​ന്നേ​രം​ ​എ​ട്ടു​ ​വ​രെ.
5.​ ടാ​ക്‌​സി,​ ​ഓ​ട്ടോ​റി​ക്ഷ​ ​സ​ർ​വീ​സു​ക​ൾ​ ​അ​നു​വ​ദ​നീ​യ​മാ​ണ്.
6.​ ബാ​റു​ക​ളി​ലും​ ​ബി​വ​റേ​ജ് ​ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും​ ​പാ​ഴ്‌​സ​ൽ​ ​സ​ർ​വീ​സ് ​മാ​ത്രം​ .
7.​ ​ ഔ​ട്ട് ​ഡോ​ർ​ ​സ്‌​പോ​ർ​ട്‌​സ് ​/​ഗെ​യി​മു​ക​ളും​ ​പ്ര​ഭാ​ത,​ ​സാ​യാ​ഹ്ന​ ​സ​വാ​രി​ക​ളു​മാ​വാം.
8.​ ​ ജിം​നേ​ഷ്യം,​ ​ഇ​ൻ​ഡോ​ർ​ ​ഗെ​യിം​സ് ​എ​ന്നി​വ​യി​ൽ​ 20​ ​പേ​ർ​ക്ക് ​പ്ര​വേ​ശ​നം.
9.​ ​ വി​നോ​ദ​ ​സ​ഞ്ചാ​ര​ ​മേ​ഖ​ല​യി​ലെ​ ​താ​മ​സ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​നി​ബ​ന്ധ​ന​ക​ളോ​ടെ​ ​തു​റ​ക്കാം.
10.​ ഹോ​ട്ട​ലു​ക​ൾ​ ​പാ​ഴ്‌​സ​ൽ​ ​സ​ർ​വീ​സി​നാ​യി​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​രാ​ത്രി​ 9.30​ ​വ​രെ.
11.​ ​ ബാ​ർ​ബ​ർ​ ​ഷോ​പ്പു​ക​ളും​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​റു​ക​ളും​ ​തി​ങ്ക​ൾ​ ​മു​ത​ൽ​ ​വെ​ള്ളി​ ​വ​രെ


ബി കാറ്റഗറി

(അഞ്ചിനും പത്തിനും ഇടയിൽ )

മീനച്ചിൽ (5.66), മരങ്ങാട്ടുപിള്ളി (5.7), വെച്ചൂർ (5.74), വാഴൂർ (5.93), തിടനാട് (5.98), മൂന്നിലവ് (6.11), തീക്കോയി (6.24), വെള്ളാവൂർ (6.35), വൈക്കം (6.58), മണിമല (6.84), ഉഴവൂർ (6.93), പൂഞ്ഞാർ (7.42), കൂരോപ്പട (7.45), കരൂർ (7.68), പാമ്പാടി (7.68), പാലാ (7.85), വെളിയന്നൂർ (7.98), തലയാഴം (8), കാഞ്ഞിരപ്പള്ളി (8.02), വെള്ളൂർ (8.08), കോരുത്തോട് (8.16), ആർപ്പൂക്കര (8.24), മണർകാട് (8.41), മുണ്ടക്കയം (8.46), വിജയപുരം (8.66), അകലക്കുന്നം (8.73), നീണ്ടൂർ (8.74), കടനാട് (9.03), ഈരാറ്റുപേട്ട (9.68), ചെമ്പ് (9.8), കങ്ങഴ (9.83), ചിറക്കടവ് (9.84).


ഇളവുകൾ

1. ​എ​ല്ലാ​ ​പൊ​തു​ ​ഓ​ഫീ​സു​ക​ളും​ 100​ ​ശ​ത​മാ​നം​ ​ജീ​വ​ന​ക്കാ​രെ​ ​നി​യോ​ഗി​ച്ചു​ ​പ്ര​വ​ർ​ത്തി​ക്കാം.
2.​ ​ അ​വ​ശ്യ​ ​സാ​ധ​ന​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​അ​ക്ഷ​യ​ ​കേ​ന്ദ്ര​ങ്ങ​ളും​ ​ജ​ന​സേ​വ​ന​ ​കേ​ന്ദ്ര​ങ്ങ​ളും​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​രാ​ത്രി​ ​എ​ട്ടു​ ​വ​രെ.
3.​ ഇ​ല​ക്ട്രോ​ണി​ക്സ് ​വി​ൽ​പ്പ​ന​യും​ ​റി​പ്പ​യ​റിം​ഗും​ ​എ​ല്ലാ​ ​ദി​വ​സ​വും​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​രാ​ത്രി​ ​ഒ​ൻ​പ​തു​ ​വ​രെ.
4.​ ​ മ​റ്റു​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​തി​ങ്ക​ൾ,​ ​ബു​ധ​ൻ,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​രാ​ത്രി​ ​എ​ട്ടു​വ​രെ.
5.​ ബാ​ങ്കു​ക​ൾ​ക്കും​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​അ​ഞ്ചു​ ​ദി​വ​സം​ ​സാ​ധാ​ര​ണ​പോ​ലെ​ ​പ്ര​വ​ർ​ത്തി​ക്കാം.
6.​ ​ ഓ​ട്ടോ​റി​ക്ഷ​ ​സ​ർ​വീ​സു​ക​ൾ​ ​അ​നു​വ​ദ​നീ​യ​മാ​ണ്.
7.​ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ​ 15​ ​പേ​ർ​ക്ക് ​കു​റ​ഞ്ഞ​ ​സ​മ​യ​ത്തേ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കാം.
8.​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​തി​ങ്ക​ൾ,​ ​ബു​ധ​ൻ,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ 50​ ​ശ​ത​മാ​നം​ ​ജീ​വ​ന​ക്കാ​രെ​ ​വ​ച്ച് ​പ്ര​വ​ർ​ത്തി​ക്കാം.
9.​ ബാ​റു​ക​ളി​ലും​ ​ബി​വ​റേ​ജ് ​ഔ​ട്ട​ലെ​റ്റു​ക​ളി​ലും​ ​പാ​ഴ്‌​സ​ൽ​ ​സ​ർ​വീ​സ് ​മാ​ത്രം​ .
10.​ ​ ഔ​ട്ട് ​ഡോ​ർ​ ​സ്‌​പോ​ർ​ട്‌​സ് ​/​ഗെ​യി​മു​ക​ളും​ ​പ്ര​ഭാ​ത,​ ​സാ​യാ​ഹ്ന​ ​സ​വാ​രി​ക​ളും​ ​അ​നു​വ​ദ​നീ​യം.
11.​ ​ ജിം​നേ​ഷ്യം,​ ​ഇ​ൻ​ഡോ​ർ​ ​ഗെ​യിം​സ് ​എ​ന്നി​വ​യി​ൽ​ ​ഒ​രു​ ​സ​മ​യം​ ​പ​ര​മാ​വ​ധി​ 20​ ​പേ​ർ​ക്ക് ​പ്ര​വേ​ശ​നം
12.​ ​ വി​നോ​ദ​ ​സ​ഞ്ചാ​ര​ ​മേ​ഖ​ല​യി​ലെ​ ​താ​മ​സ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​നി​ബ​ന്ധ​ന​യോ​ടെ​ ​തു​റ​ന്ന് ​പ്ര​വ​ർ​ത്തി​ക്കാം.
13.​ ഹോ​ട്ട​ലു​ക​ൾ​ ​പാ​ഴ്‌​സ​ൽ​ ​സ​ർ​വീ​സി​നും​ ​ഹോം​ ​ഡെ​ലി​വ​റി​ക്കു​മാ​യി​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​രാ​ത്രി​ 9.30​ ​വ​രെ
14.​ ​ ബാ​ർ​ബ​ർ​ ​ഷോ​പ്പു​ക​ൾ​ക്കും​ ​ബ്യൂ​ട്ടി​ ​പാ​ർ​ല​റു​ക​ൾ​ക്കും​ ​തി​ങ്ക​ൾ,​ ​ബു​ധ​ൻ,​ ​വെ​ള്ളി​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​മു​ടി​വെ​ട്ടു​ന്ന​തി​ന് ​പ്ര​വ​ർ​ത്തി​ക്കാം.

15. വാഹന വർക്ക് ഷോപ്പുകളും സ്‌പെയർ പാർട്‌സ് കടകളും രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെ


സി കാറ്റഗറി

(പോസ്റ്റിവിറ്റി പത്തിനും പതിനഞ്ചിനും ഇടയിൽ)

കൊഴുവനാൽ (10.1), തലപ്പലം (10.15), കോട്ടയം (10.32), വാഴപ്പള്ളി (10.35), തിരുവാർപ്പ് (10.36), ഏറ്റുമാനൂർ (10.42), പൂഞ്ഞാർ തെക്കേക്കര (10.5), എരുമേലി (10.65), ടിവി പുരം (11.07), പനച്ചിക്കാട് (11.2), തലയോലപ്പറമ്പ് (11.22), തൃക്കൊടിത്താനം (11.38), കടുത്തുരുത്തി (11.55), തലനാട് (11.62 ), ചങ്ങനാശേരി (11.72), അതിരമ്പുഴ (12.31), മുത്തോലി (12.44), അയർക്കുന്നം (12.45), നെടുംകുന്നം (12.92), കടപ്ലാമറ്റം (13.03), മീനടം (13.21), മുളക്കുളം (13.33), മാടപ്പള്ളി (13.36),

വാകത്താനം (13.46), ഭരണങ്ങാനം (13.53), പള്ളിക്കത്തോട് (14.08), രാമപുരം (14.26), പായിപ്പാട് (14.32), എലിക്കുളം(14.34),

ഞീഴൂർ (14.86).


ഇളവുകൾ

1.​ ​ എ​ല്ലാ​ ​പൊ​തു​ ​ഓ​ഫീ​സു​ക​ളും​ 50​ ​ശ​ത​മാ​നം​ ​ജീ​വ​ന​ക്കാ​രെ​ ​വ​ച്ച് ​റൊ​ട്ടേ​ഷ​ൻ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ.
2.​ ​ അ​വ​ശ്യ​ ​സാ​ധ​ന​ങ്ങ​ൾ​ ​വി​ൽ​ക്കു​ന്ന​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​രാ​വി​ലെ​ ​എ​ഴു​ ​മു​ത​ൽ​ ​രാ​ത്രി​ ​എ​ട്ടു​ ​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാം.

3. അക്ഷയ കേന്ദ്രങ്ങൾക്ക് രാവിലെ ഒൻപതു മുതൽ വൈകുന്നേരം ആറു വരെ 50 ശതമാനം ജീവനക്കാരെ നിയോഗിച്ച്

4. ബാ​ങ്കു​ക​ൾ​ക്കും​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​അ​ഞ്ചു​ ​ദി​വ​സം​ ​സാ​ധാ​ര​ണ​പോ​ലെ​ ​പ്ര​വ​ർ​ത്തി​ക്കാം.
5.​ ഇ​ല​ക്ട്രോ​ണി​ക്സ് ​വി​ൽ​പ്പ​ന,​ ​റി​പ്പ​യ​റിം​ഗ് ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​വി​വാ​ഹ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​ടെ​ക്സ്‌​റ്റ​യി​ൽ​സ്,​ ​ജ്വ​ല്ല​റി​ക​ൾ,​ ​ചെ​രി​പ്പു​ ​ക​ട​ക​ൾ​ ​എ​ന്നി​വ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​രാ​ത്രി​ ​എ​ട്ടു​ ​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാം.
6. ​കു​ട്ടി​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​ബു​ക്കു​ക​ൾ​ ​വി​ൽ​ക്കു​ന്ന​ ​ക​ട​ക​ൾ​ക്കും​ ​റി​പ്പ​യ​ർ​ ​സെ​ന്റ​റു​ക​ൾ​ക്കും​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​രാ​ത്രി​ ​എ​ട്ടു​ ​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാം.
7.​ ഹോ​ട്ട​ലു​ക​ൾ​ ​പാ​ഴ്‌​സ​ൽ​ ​സ​ർ​വീ​സി​നും​ ​ഹോം​ ​ഡെ​ലി​വ​റി​ക്കു​മാ​യി​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​വൈ​കു​ന്നേ​രം​ ​ഏ​ഴു​ ​വ​രെ


ഡി കാറ്റഗറി

(ടിപിആർ പതിനഞ്ചിന് മുകളിൽ)

അയ്മനം (15.15), കുറവിലങ്ങാട് (15.88), കാണക്കാരി (16.18), മാഞ്ഞൂർ (16.92), ഉദയനാപുരം (17.03), കുമരകം (17.23), കറുകച്ചാൽ (19.02), പുതുപ്പള്ളി (19.69), പാറത്തോട് (20.14), മറവന്തുരുത്ത് (21.21), കുറിച്ചി (24.31).


നിയന്ത്രണങ്ങൾ ഇങ്ങനെ

1.​ ​ അ​വ​ശ്യ​ ​സേ​വ​ന​ങ്ങ​ളി​ൽ​ ​പെ​ട്ട​ ​കേ​ന്ദ്ര,​ ​സം​സ്ഥാ​ന,​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ,​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​ട്ടു​ള്ള​ ​ഓ​ഫീ​സു​ക​ൾ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാം.
2.​ ​ അ​വ​ശ്യ​ ​സേ​വ​ന​ങ്ങ​ളി​ൽ​ ​പെ​ട്ട​തും​ 24​ ​മ​ണി​ക്കൂ​റും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ​ ​എ​ല്ലാ​ ​വ്യ​വ​സാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാം
3.​ അ​വ​ശ്യ​സാ​ധ​ന​ ​(​പ​ല​ച​ര​ക്ക്)​ ​വി​ൽ​പ്പ​ന​ ​ശാ​ല​ക​ൾ,​ ​പ​ഴം​ ​പ​ച്ച​ക്ക​റി​ ​ക​ട​ക​ൾ,​ ​പാ​ൽ​ ​ഉ​ത്പാ​ദ​ന​ ​വി​ത​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ൾ,​ ​ക​ള്ളു​ ​ഷാ​പ്പു​ക​ൾ,​ ​മ​ത്സ്യ​-​മാം​സ​ ​വി​ത​ര​ണ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​എ​ന്നി​വ​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​വൈ​കു​ന്നേ​രം​ ​ഏ​ഴു​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാം.
4.​ ​ ബാ​ങ്കു​ക​ൾ​ക്കും​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും​ ​തി​ങ്ക​ൾ​ ​മു​ത​ൽ​ ​വെ​ള്ളി​വ​രെ​ ​സാ​ധാ​ര​ണ​ ​പോ​ലെ​ ​അ​ഞ്ചു​ ​ദി​വ​സം​ ​പ്ര​വ​ർ​ത്തി​ക്കാം.
5. ​ഹോ​ട്ട​ലു​ക​ൾ​ ​ഹോം​ ​ഡെ​ലി​വ​റി​ക്കാ​യി​ ​മാ​ത്രം​ ​രാ​വി​ലെ​ ​ഏ​ഴു​ ​മു​ത​ൽ​ ​വൈ​കു​ന്നേ​രം​ ​ഏ​ഴു​ ​വ​രെ​ ​പ്ര​വ​ർ​ത്തി​ക്കാം.
6.​ ദീ​ർ​ഘ​ദൂ​ര​ ​ബ​സ് ​സ​ർ​വീ​സു​ക​ൾ,​ ​ച​ര​ക്കു​ ​വാ​ഹ​ന​ങ്ങ​ൾ,​ ​വി​മാ​ന​ത്താ​വ​ളം,​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ,​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​എ​ന്നി​വി​ടേ​യ്ക്കു​ള്ള​ ​സ്വ​കാ​ര്യ​-​പൊ​തു​ ​യാ​ത്രാ​ ​വാ​ഹ​ന​ങ്ങ​ൾ​ ​നി​യ​ന്ത്രി​ത​മാ​യി​ ​അ​നു​വ​ദി​ക്കും.
7. ​രോ​ഗി​ക​ൾ​ ​അ​വ​രു​ടെ​ ​സ​ഹാ​യി​ക​ൾ,​ ​വാ​ക്‌​സി​നേ​ഷ​ന് ​പോ​കു​ന്ന​വ​ർ​ ​എ​ന്നി​വ​ർ​ക്ക് ​യാ​ത്ര​ ​ചെ​യ്യാം.
8.​ ​ പോ​ർ​ട്ട​ലി​ൽ​ ​മു​ൻ​കൂ​ട്ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​വി​വാ​ഹം,​ ​ഗൃ​ഹ​പ്ര​വേ​ശം​ ​എ​ന്നി​വ​ ​കോ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ക്കു​ന്നു​ ​എ​ന്ന് ​ഉ​റ​പ്പു​ ​വ​രു​ത്തി​ ​അ​നു​വ​ദ​നീ​യ​മാ​ണ്.
9.​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​സൈ​റ്റ് ​എ​ൻ​ജി​നീ​യ​ർ​മാ​ർ​/​ ​സൂ​പ്പ​ർ​വൈ​സ​ർ​മാ​ർ​ ​എ​ന്നി​വ​ർ​ക്ക് ​ജോ​ലി​ ​സ്ഥ​ല​ത്തേ​ക്കും​ ​വീ​ട്ടി​ലേ​യ്ക്കും​ ​യാ​ത്ര​ ​ചെ​യ്യാം.​ ​നി​ർ​മ്മാ​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​എ​സ്.​എ​ച്ച്.​ഒ.​ ​യു​ടെ​ ​അ​നു​മ​തി​ ​വാ​ങ്ങ​ണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.