മുംബയ്: നേട്ടത്തിലേക്ക് തിരിച്ചെത്തനാകാതെ കിതച്ച് വിപണി. കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ നിഫ്റ്റി 15,700 നിലവാരത്തിൽ ക്ലോസ്ചെയ്തു. വ്യാപാരത്തിനിടെ, തകർച്ചയിൽനിന്ന് 640 പോയിന്റോളം തിരിച്ചുപിടിച്ച് 135.05 പോയിന്റ് നഷ്ടത്തിലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.10 പോയിന്റ് താഴ്ന്ന് 15,709.40ലുമെത്തി.
ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, സിപ്ല, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടംനേരിട്ടത്. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, എസ്.ബി.ഐ ലൈഫ്, ഡിവീസ് ലാബ്, ഇൻഡസിൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |