ന്യൂഡൽഹി: കേന്ദ്ര,സംസ്ഥാന സർക്കാരുകളിൽ നേരിട്ട് നിയമിക്കപ്പെടുന്ന ഗ്രൂപ്പ് എ / ക്ലാസ് ഒന്ന് ഓഫീസർമാർക്കും ഗ്രൂപ്പ് ബി / ക്ലാസ് രണ്ട് ഓഫീസർമാർക്കും ഒ.ബി.സി സംവരണത്തിനായുള്ള 'ക്രീമി ലെയർ ' സമാനമാണെന്ന് സാമൂഹ്യനീതി, ശാക്തീകരണ സഹമന്ത്രി സുശ്രീ പ്രതിമ ഭൗമിക് രാജ്യസഭയിൽ അറിയിച്ചു. സംസ്ഥാന, കേന്ദ്ര സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സമാന തസ്തികകളുള്ള ഉദ്യോഗസ്ഥർക്കും സമാനമായ തസ്തികകളിൽ സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഇത് ബാധകമാണ്. ആറ് വിഭാഗത്തിലുള്ള വ്യക്തികൾ അല്ലെങ്കിൽ വിഭാഗങ്ങൾക്ക് ഒ.ബി.സി റിസർവേഷൻ ബാധകമല്ലെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |