SignIn
Kerala Kaumudi Online
Wednesday, 22 September 2021 8.04 PM IST

പിറന്നാൾ ദിനത്തിൽ കൈനിറയെ ചിത്രങ്ങളുമായി ദുൽഖർ , 'കുറുപ്പിന്' പിന്നാലെ 'ഓതിരം കടകവും കിംഗ് ഒഫ് കൊത്തയും'

dulkar

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന 'സെക്കൻഡ് ഷോ' എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന 'കുറുപ്പിന്റെ' ദുൽഖർ സൽമാൻ ബർത്ത്ഡേ സ്‌പെഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. അഞ്ച് ഭാഷകളിലാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് 'കുറുപ്പ്' പ്രേക്ഷകരിലേക്കെത്തുക.

ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ റെക്കോഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയേറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാൻ ഉള്ള ശ്രമത്തിലാണ്.

പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം. കേരളം, അഹമ്മദാബാദ്, മുംബയ്, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പൂർത്തിയായി. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്.

കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്.

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്‌മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ - വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് - റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് - പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, പി ആർ ഒ - ആതിര ദിൽജിത്, സ്റ്റിൽസ് - ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ - ആനന്ദ് രാജേന്ദ്രൻ.

സൂപ്പർഹിറ്റ് ചിത്രം പറവക്ക് ശേഷം സൗബിൻ ഷാഹിറും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്നു. ആരാധകരും സിനിമാലോകവും ദുൽഖർ സൽമാന്റെ ജന്മദിനത്തിന്റെ ആഘോഷങ്ങളിൽ നിറഞ്ഞു നിൽക്കവേ തന്നെയാണ് ഈ സന്തോഷവാർത്ത പുറത്തു വന്നിരിക്കുന്നത്. 'ഓതിരം കടകം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിർമാണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് തന്നെയാണ് നിർവഹിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ആതിര ദിൽജിത്താണ് പി ആർ ഒ .

മറ്റൊരു ചിത്രമായ 'കിംഗ് ഒഫ് കൊത്തയുടെ' ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ബാല്യകാല സുഹൃത്തായ അഭിലാഷ് ജോഷിയുമൊത്തുള്ള ഒരു സ്വപ്ന പ്രോജക്റ്റ് ആണിതെന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിക്കുന്നത്. കയ്യിൽ തോക്കേന്തി മാസ് ലുക്കിലുള്ള ദുല്‍ഖറിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BDAY DINATHIL KAINIRAYE CINEMAKAL
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.