തിരുവനന്തപുരം: ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ സംസ്ഥാനത്ത് 87.94 ശതമാനം വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 2.81% കൂടുതൽ.
ആകെ 3,73,788 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3,28,702 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 90.52 ശതമാനം പേർ വിജയിച്ചു. ഹ്യൂമാനിറ്റീസ് (80.34%), കൊമേഴ്സ് (89.13%), കലാമണ്ഡലം (89.33%), ടെക്നിക്കൽ (84.39%) എന്നിങ്ങനെയാണ് വിജയശതമാനം. 48,383 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞവർഷം ഇത് 18,510 ആയിരുന്നു. എ പ്ലസ് നേടിയവരിൽ 36,618 പേർ പെൺകുട്ടികളും 11,492 പേർ ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽ 33,835 പേർക്കും ഹ്യുമാനിറ്റീസിൽ 3,929 പേർക്കും കൊമേഴ്സിൽ 10,548 പേർക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |