SignIn
Kerala Kaumudi Online
Saturday, 20 April 2024 7.31 AM IST

14 പഞ്ചായത്തുകളിൽ പൂർണ ഇളവ്, നാലിടത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ

തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി രോഗ സ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആർ) അടിസ്ഥാനത്തിൽ ഇനിയുള്ള ഏഴ് ദിവസം ജില്ലയിലെ 14 തദ്ദശസ്ഥാപനങ്ങളിൽ സമ്പൂർണ ഇളവുകളും നാല് പഞ്ചായത്തുകളിൽ ട്രിപ്പിൾ ലോക്ക് ഡൗണുമായിരിക്കും. ടി.പി.ആർ നിരക്ക് 15ന് മുകളിലുള്ള ഡി വിഭാഗത്തിൽപ്പെട്ട അയ്യപ്പൻകോവിൽ, കൊന്നത്തടി, കരിമണ്ണൂർ, കുടയത്തൂർ എന്നീ പഞ്ചായത്തുകളാണ് സമ്പൂർണമായും അടച്ചിടുക. സി വിഭാഗത്തിൽപ്പെട്ട 16 തദ്ദേശസ്ഥാപനങ്ങൾ പൂർണമായും അടച്ചിടും. ബി വിഭാഗത്തിൽപ്പെട്ട 20 തദ്ദേശസ്ഥാപനങ്ങൾക്ക് ഭാഗിക ഇളവുകളും ലഭിക്കും. അടുത്ത മാസം നാല് വരെയാണ് ഈ രീതി. ടി.പി.ആർ അഞ്ചിൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും അഞ്ചു മുതൽ 10 വരെയുള്ള പ്രദേശങ്ങൾ ബിയിലും 10 മുതൽ 15 വരെയുള്ളവ സി വിഭാഗത്തിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 15 ന് മുകളിൽ ടി.പി.ആർ ഉള്ള പ്രദേശങ്ങൾ കാറ്റഗറി ഡിയിൽ ആയിരിക്കും. എ, ബി, സി, ഡി വിഭാഗങ്ങളിൽ ഉൾപ്പെടുന്ന തദ്ദേശസ്ഥാപനങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു.

വിഭാഗം എ (ടി.പി.ആർ അഞ്ചിൽ താഴെ)

കാന്തല്ലൂർ, ഇടമലക്കുടി, വട്ടവട, കാഞ്ചിയാർ, വാഴത്തോപ്പ്, പെരുവന്താനം,

വണ്ടിപ്പെരിയാർ, കോടിക്കുളം, രാജകുമാരി, ഇരട്ടയാർ, കരുണാപുരം, രാജാക്കാട്, ചിന്നക്കനാൽ, ശാന്തമ്പാറ

വിഭാഗം ബി (ടി.പി.ആർ 5- 10 ശതമാനം)

പള്ളിവാസൽ, വെള്ളത്തൂവൽ, മൂന്നാർ, മാങ്കുളം, ദേവികുളം, കട്ടപ്പന, കാമാക്ഷി, മരിയാപുരം, പീരുമേട്, കൊക്കയാർ, കുമളി, വെള്ളിയാമറ്റം, മണക്കാട്, ഇടവെട്ടി, കരിങ്കുന്നം, തൊടുപുഴ, ചക്കുപള്ളം, പാമ്പാടുംപാറ, വണ്ടന്മേട്, സേനാപതി


വിഭാഗം സി (ടി.പി.ആർ 10- 15 ശതമാനം)
മറയൂർ, അടിമാലി, കഞ്ഞിക്കുഴി, വാത്തിക്കുടി, ഏലപ്പാറ,

ഉപ്പുതറ, കുമാരമംഗലം, വണ്ണപ്പുറം, അറക്കുളം, ആലക്കോട്, ഉടുമ്പന്നൂർ, മുട്ടം, പുറപ്പുഴ, ബൈസൺവാലി, ഉടുമ്പഞ്ചോല, നെടുങ്കണ്ടം


വിഭാഗം ഡി (15ന് മുകളിൽ)
അയ്യപ്പൻകോവിൽ, കൊന്നത്തടി, കരിമണ്ണൂർ, കുടയത്തൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, IDUKKI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.