തിരുവല്ല: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 12 കിലോ കഞ്ചാവുമായി ഒരാൾ പൊലീസിന്റെ പിടിയിലായി. ചെങ്ങന്നൂർ പാലമേൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനിൽ കുമാർ (44) ആണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഷാഡോ സംഘം കുറ്റൂർ പാണ്ടിശ്ശേരിയിൽ നിന്ന് ഇന്നലെ വൈകിട്ട് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവല്ല ഡിവൈ.എസ്.പി.ടി. രാജപ്പൻ, ജില്ലാ നാർക്കോട്ടിക് ഡിവൈ.എസ്.പി പ്രദീപ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ ബി. രമേശൻ, ജില്ലാ ഷാഡോ ടീം അംഗങ്ങളായ എസ്.ഐ. എസ്. വിൽസൺ, എ.എസ്.ഐ അജികുമാർ, സി.പി.ഒ മാരായ മിഥുൻ ജോസ്, ബിനു, അഖിൽ,സുജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |