SignIn
Kerala Kaumudi Online
Thursday, 25 April 2024 1.09 PM IST

ഡൽഹിയിൽ പള്ളി പൊളിച്ച സംഭവം: കേന്ദ്രം ഇടപെടുമെന്ന് അമിത്ഷാ

amithwithmps

ന്യൂഡൽഹി: അനധികൃതമെന്ന് ആരോപിച്ച് ഡൽഹിയിൽ അന്തേരിയ മോറിയ പള്ളി പൊളിച്ച വിഷയത്തിൽ അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും,പാർലമെന്റിന്റെ നടപ്പ് സമ്മേളനം കഴിയുന്നതിനു മുമ്പ് കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചതായും എം.പിമാരായ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനും പറഞ്ഞു.

ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയത്തിൽ ആരാധനയിൽ പങ്കെടുക്കുന്നതിൽ ഭൂരിപക്ഷവും മലയാളികളാണെന്നും കേരളത്തിലെ വിശ്വാസികൾക്ക് സംഭവത്തിൽ കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടെന്നും എം.പിമാർ ചൂണ്ടിക്കാട്ടി. വിശ്വാസ സംരക്ഷണത്തിന്റെയും ആരാധനാസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്റെയും ഭാഗമായി പള്ളി അവിടെ തന്നെ പുനഃസ്ഥാപിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.