ടോക്യോ : ഒളിമ്പിക്സ് മത്സരത്തിനായി ടീമിനൊപ്പം തിരിക്കാൻ ഒരുങ്ങുമ്പോൾ സ്പാനിഷ് വനിതാ ഹോക്കി ടീം പരിശീലകൻ അഡ്രിയാൻ ലോക്കിന് കൊവിഡ് സ്ഥിരീകരിച്ചു.അദ്ദേഹം ഹോട്ടൽ മുറിയിൽ ഐസൊലേഷനിലാണ്. മത്സരത്തിനായി ടീം അംഗങ്ങൾക്കൊപ്പം ബസിൽ കയറാൻ പോകുന്നതിന് അരമണിക്കൂർ മുമ്പാണ് അദ്ദേഹത്തിന് പോസിറ്റീവാണെന്ന റിപ്പോർട്ട് വന്നത്.
ഒളിമ്പിക്സുമായി ബന്ധപ്പെട്ട് പുതുതായി 16 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഒളിമ്പിക്സിലെ ആകെ രോഗബാധിതരുടെ എണ്ണം 169 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |