SignIn
Kerala Kaumudi Online
Thursday, 25 April 2024 11.46 AM IST

ബാഡ്മിന്റൺ ഇതിഹാസം നന്ദു നടേക്കർ അന്തരിച്ചു

nandu-nadekkar

ന്യൂഡൽഹി: ബാഡ്മിന്റണിൽ ആദ്യ അന്താരാഷ്ട്ര കിരീടം നേടിയ ഇന്ത്യൻ താരമായ നന്ദു നടേക്കർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് പുനെയിലെ വസതിയിലായിരുന്നു അന്ത്യം.

1956-ൽ മലേഷ്യയിൽ നടന്ന സെല്ലാഞ്ചർ ഇന്റർനാഷണൽ കിരീടം നേടിയതാണ് നടേക്കറുടെ ശ്രദ്ധേയനേട്ടം. 1954-ൽ നടന്ന ആൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു. കരിയറിൽനൂറോളം ദേശീയ-അന്തർ ദേശീയ കിരീടങ്ങൾ നേടിയിട്ടുള്ള നടേക്കർ ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

1951-63 കാലഘട്ടത്തിൽ തോമസ് കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു.

16 സിംഗിൾസ് മത്സരങ്ങളിൽ 12-ലും 16 ഡബിൾസ് മത്സരങ്ങളിൽ എട്ടിലും ജയം സ്വന്തമാക്കിയിട്ടുണ്ട്. 1959, 1961, 1963 എന്നീ വർഷങ്ങളിൽ ടൂർണമെന്റിൽ ഇന്ത്യൻ ക്യാപ്ടനായിരുന്നു.

1961-ൽ അർജുന അവാർഡ് സ്വന്തമാക്കി.

1965-ൽ ജമൈക്കയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, NANDU NADEKKAR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.