SignIn
Kerala Kaumudi Online
Saturday, 20 April 2024 1.53 AM IST

മെഡൽ പൂജയ്ക്ക് ഇടി റാണി

pooja-rani

ഒറ്റയി‌ടിക്ക് പൂജാറാണി ക്വാർട്ടറിൽ,അടുത്ത ഇടി ജയിച്ചാൽ മെഡൽ

ടോക്യോ : ആദ്യ ഒളിമ്പിക്സ് മത്സരത്തിൽ അടിപൊളി ജയം നേടിയാണ് പൂജാറാണി വനിതാ ബോക്സിംഗ് 75 കിലോഗ്രാം വിഭാഗത്തിൽ ക്വാർട്ടറിലേക്ക് കാലെ‌ടുത്തുവച്ചിരിക്കുന്നത്. തന്നേക്കാൾ പത്തുവയസിന് ഇളയ അൾജീരിയക്കാരി ഇച്റാക്ക് ചെയിബിനെ ഇടിച്ച് ഇഞ്ചപ്പരുവമാക്കിയാണ് 30കാരിയായ പൂജ തേരോട്ടത്തിന് തുടക്കമിട്ടത്. 5-0 എന്ന സ്കോർ ബോർഡ് സൂചിപ്പിക്കുന്നതുപോലെ ഒരു റൗണ്ടിലും എതിരാളിയെ പഞ്ചുചെയ്യാൻ അനുവദിക്കാതെ പൂട്ടുകയായിരുന്നു ഇന്ത്യൻ താരം.

രണ്ടുതവണ ഏഷ്യൻ ചാമ്പ്യനായിട്ടുള്ള പൂജയുടെ വലംകയ്യൻ ചാട്ടുളിപ്പഞ്ചുകളിൽ പഞ്ചറായ ചെയിബ് റിംഗിൽ ബാലൻസ് കിട്ടാതെ വലഞ്ഞു. ആദ്യ റൗണ്ടിൽ വീണുപോയപ്പോൾ പെട്ടെന്ന് എഴുന്നേറ്റു. അവസാനറൗണ്ടിൽ പൂജയെയും ചേർത്തുപി‌ടിച്ചാണ് വീണത്.മൂന്ന് റൗണ്ടുകളിലും ആക്രമിച്ച് കളിക്കാൻ മുതിർന്ന ചെയിബിന്റെ പഞ്ചുകളെല്ലാം ഉന്നം മറന്നപ്പോൾ കൗശലക്കാരിയെപ്പോലെ കൗണ്ടർ അറ്റാക്കുകൾ നടത്തി പൂജ പോയിന്റുകൾ നേടുകയായിരുന്നു.

ശനിയാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ചെെനീസ് താരം ലി ക്വിയാനാണ് പൂജയു‌ടെ എതിരാളി.2016ലെ റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ താരമാണ് ലി ക്വിയാൻ.2018ൽ ന്യൂഡൽഹിയിൽ ന‌ടന്ന ലോക ചാമ്പ്യൻഷിപ്പിൽ സ്വർണവും 2014ൽ ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടിയിട്ടുണ്ട്.

പൂജ ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ വെങ്കലമെഡൽ ജേതാവായിരുന്നു. 2019ൽ ബാങ്കോക്കിലും 2021ൽ ദുബായ്‌യിലും നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ സ്വർണമെഡൽ നേടിയതും ഈ ഹരിയാനക്കാരിയാണ്.ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്ന് ഓരോ വെള്ളിയും വെങ്കലവും സ്വന്തമാക്കിയിട്ടുണ്ട്.

അച്ഛൻ വേണ്ടെന്ന് പറഞ്ഞിട്ടും

ഹരിയാനയിലെ കായിക പരമ്പര്യമുള്ള ഭിവാനി ജില്ലയിലെ നിമ്രിവാലി ഗ്രാമത്തിൽ നിന്നാണ് പൂജയുടെ വരവ്. തന്റെ കായിക ഇനമായി ബോക്സിംഗ് തിരഞ്ഞെടുത്തപ്പോൾ ആദ്യം അച്ഛൻ എതിർത്തു. ബോക്സിംഗ് ശൗര്യമുള്ളവർക്ക് പറഞ്ഞിട്ടുള്ള കായിക ഇനമാണെന്നായിരുന്നു അച്ഛന്റെ വാദം. പന്നാൽ ഒളിമ്പിക്സിന്റെ ക്വാർട്ടർഫൈനലിലെത്താനുള്ള ശൗര്യം തനിക്കുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പൂജ.

ടോക്യോ ഒളിമ്പിക്സിന്റെ ക്വാർട്ടറിൽ എത്തിയ രണ്ടാമത്തെ ഇന്ത്യൻ വനിതാ ബോക്സറാണ് പൂജ.

ലവ്‌ലീന ബോർഗോഹയ്നാണ് ആദ്യം ക്വാർട്ടറിലെത്തിയത്.

ഇന്ന് ജയിച്ചാൽ എം.സി മേരികോമിനും അവസാന എട്ടിൽ സ്ഥാനം ലഭിക്കും.

ക്വാർട്ടറിൽ ജയിച്ച് സെമിയിലെത്തുന്ന ബോക്സിംഗ് താരങ്ങൾക്ക് എല്ലാം മെഡലുറപ്പാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POOJA RANI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.