ടോക്യോ : ഇതുവരെ ഒരു മെഡൽപോലും നേടാനാകാതെ നാണം കെട്ട ഇന്ത്യൻ ഷൂട്ടിംഗ് സംഘത്തിന്റെ ആത്മാഭിമാനം വീണ്ടടുക്കാൻ മനു ഭാകർ- രാഹി സർനോബത്ത് സഖ്യം ഇന്നിറങ്ങുന്നു.25 മീറ്റർ പിസ്റ്റൾ ടീം ഇവന്റിലാണ് ഇവർ മത്സരിക്കുന്നത്. മനു വ്യക്തിഗത ഇനത്തിൽ തോക്ക് ചതിച്ചതോടെ ഫൈനൽ കാണാതെ പുറത്തായിരുന്നു. സൗരഭ് ചൗധരിക്കൊപ്പം 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് ടീം ഇവന്റിൽ മത്സരിച്ചെങ്കിലും മികവുകാട്ടാനായില്ല. ഈ ഒളിമ്പിക്സിലെ മനുവിന്റെ അവസാന അവസരമാണിന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |