SignIn
Kerala Kaumudi Online
Sunday, 19 September 2021 2.15 AM IST

കേരള കേന്ദ്ര സർവകലാശാലയിൽ ദേശീയ   മൂട്ട് കോർട്ട് മത്സരം

moot-court-

തിരുവല്ല :കേരള കേന്ദ്ര സർവകലാശാലയുടെ കീഴിൽ തിരുവല്ലയിൽ പ്രവർത്തിക്കുന്ന നിയമ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ മൂട്ട് കോർട്ട് മത്സരം സംഘടിപ്പിക്കുന്നു. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.എഛ്.വെങ്കടേശ്വരലു മത്സരത്തിന്റെ വിവരങ്ങൾ അടങ്ങുന്ന പോസ്റ്റർ പ്രസിദ്ധീകരിച്ചുകൊണ്ട് ഔദ്യോഗിക പ്രഖ്യാപനം നടത്തി.

സെപ്റ്റംബർ 22 മുതൽ 25 വരെയുള്ള തീയതികളിൽ ഓൺലൈൻ വഴിയാണ് മത്സരം. ആഗസ്റ്റ് 10 ന് മത്സരത്തിന്റെ വിശദാംശങ്ങൾ അടങ്ങുന്ന ലഘുലേഖ സർവകലാശാലയുടെ വെബ്‌സൈറ്റായ www .cukerala.ac.in ൽ പ്രസിദ്ധീകരിക്കും. രജിസ്‌ട്രേഷനായുള്ള അവസാന തീയതി സെപ്റ്റംബർ 05 ന് അവസാനിക്കും. പഞ്ചവത്സര / ത്രിവത്സര എൽ.എൽ.ബി വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. പരിപാടിയുടെ പ്രഖ്യാപനത്തിനായി ഓൺലൈനായി ചേർന്ന് യോഗത്തിൽ കേരള കേന്ദ്ര സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡീൻ ഡോ. എം.ആർ. ബിജു അദ്ധ്യക്ഷത വഹിച്ചു . മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട് ഡീൻ പ്രൊഫ.ഡോ.ബിസ്‌മി ഗോപാലകൃഷ്ണൻ , നിയമ പഠന വിഭാഗം മേധാവി ഡോ.കെ.ഐ.ജയശങ്കർ , ഫാക്കൽറ്റി കൗൺസിൽ സെക്രട്ടറി ഡോ.ജെ.ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDUCATION, INFO, LLB, MOOT COURT, MOOT COURT COMPETITION, CENTRAL UNIVERSITY MOOT COURT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.