SignIn
Kerala Kaumudi Online
Thursday, 25 April 2024 9.14 PM IST

'ചെക്കൻ' സിനിമയിലെ മലർക്കൊടിപ്പാട്ട് ശ്രദ്ധ നേടുന്നു

chekkan

വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിച്ച് ഷാഫി എപ്പിക്കാട് സംവിധാനം ചെയ്യുന്ന 'ചെക്കൻ' സിനിമയിലെ ഗാനം ശ്ര​ദ്ധ നേടുന്നു. പഴയകാലത്തെ പെട്ടിപാട്ടുകളിൽ കേട്ടു മറന്ന 'മലർ കൊടിയേ ഞാൻ എന്നും പുഴയരികിൽ പോയെന്നും... ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ നൂതന ദൃശ്യാവിഷ്ക്കാരമാണ് സിനിമയിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്.

ചെക്കനിലെ രണ്ടാമത്തെ ഗാനമാണ് ഇത്. ആദ്യഗാനം അട്ടപ്പാടിയുടെ സ്വന്തം നഞ്ചിയമ്മയുടെ ശബ്ദത്തിലും, അഭിനയത്തിലും സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു താരാട്ട് പാട്ടായിരുന്നു. ഒ.വി. അബ്ദുള്ളയുടെ വരികൾ ആലപിച്ചിരിക്കുന്നത് മണികണ്ഠൻ പെരുമ്പടപ്പാണ്. ഓർക്കസ്‌ട്രേഷൻ സിബു സുകുമാരൻ.

അവഗണിക്കപ്പെടുന്ന ഒരു ഗോത്ര ഗായകന്റെ കഥപറയുന്ന ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത് വിഷ്ണു പുരുഷനാണ്. നായിക ആതിരയും, ഷിഫാനയും. നഞ്ചിയമ്മ, വിനോദ് കോവൂർ, അബു സലിം, തസ്‌നി ഖാൻ, അലി അരങ്ങാടത്ത് തുടങ്ങിയ താരങ്ങൾക്ക് പുറമേ ഒട്ടേറെ നാടക, ടിക് ടോക് താരങ്ങളും ഒപ്പം ഏറെ പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

വയനാട്ടിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ ഉടൻ പ്രേക്ഷകരിലേക്ക് എത്തിയേക്കും. തിയേറ്റർ റിലീസ് സാദ്ധ്യമായില്ലെങ്കിൽ ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലൂടെ ചിത്രം പുറത്തിറക്കാനാണ് തീരുമാനം.

ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൺ ടു വൺ മീഡിയയുടെ ബാനറിൽ മൻസൂർ അലി നിർമ്മിക്കുന്ന 'ചെക്കന്റെ' കഥയും, തിരക്കഥയും സംവിധാനവും ഷാഫി എപ്പിക്കാട് ആണ്. ഛായാഗ്രഹണം: സുരേഷ് റെഡ് വൺ നിർവഹിക്കുന്നു. കലാ സംവിധാനം : ഉണ്ണി നിറം, ചമയം : ഹസ്സൻ വണ്ടൂർ, എഡിറ്റ്‌ : ജർഷാജ്, വസ്ത്രാലങ്കാരം : സുരേഷ് കോട്ടാല, പ്രൊജക്റ്റ്‌ ഡിസൈൻ : അസിം കോട്ടൂർ, പ്രൊ.കാണ്ട്രോളർ : ഷൗക്കത്ത് വണ്ടൂർ, പ്രൊ.മാനേജർ : റിയാസ് വയനാട്, സ്റ്റിൽസ് : അപ്പു, പശ്ചാത്തല സംഗീതം : സിബു സുകുമാരൻ, സാമ്പത്തിക നിയന്ത്രണം : മൊയ്‌ദു കെ.വി,ഗതാഗതം :ഷബാദ് സബാട്ടി,
പി.ആർ. ഒ : അജയ് തുണ്ടത്തിൽ, ഡിസൈൻ : മനു ഡാവിഞ്ചി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHEKKAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.