SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.04 PM IST

ഉടുമ്പിന് ക്ലീൻ U/A സർട്ടിഫിക്കറ്റ്

udumb

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ഉടുമ്പിന് ക്ലീൻ U/A സർട്ടിഫിക്കറ്റ്. സെന്തിൽ കൃഷ്ണ ഗുണ്ട വേഷത്തിൽ എത്തുന്ന ഉടുമ്പിന് കട്ടുകളൊന്നും കൂടാതെയാണ് സർട്ടിഫിക്കറ്റ് നേടിയത്. ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.

റിലീസിന് മുമ്പ് മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കിയ ആദ്യ മോളിവുഡ് ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിംഗ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്നാണ് സ്വന്തമാക്കിയത്. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിച്ചേക്കും. കണ്ണൻ താമരക്കുളം തന്നെയാണ് ചിത്രത്തിന്റെ സംവിധാനം.

തിരക്കഥ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ. ഛായാഗ്രഹണം രവിചന്ദ്രൻ,​ നിർമ്മാണം 24 മോഷൻ ഫിലിംസ്,​ കെ.റ്റി മൂവി ഹൗസ്. ലൈൻ പ്രൊഡ്യൂസർ ബാദുഷ. സംഗീതം സാനന്ദ് ജോർജ് ഗ്രേസ്,​ എഡിറ്റിംഗ് വി.ടി. ശ്രീജിത്ത്. ആക്ഷൻ പ്രാധാന്യമുള്ള ചിത്രത്തിൽ ബ്രൂസ്‌ലി രാജേഷാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്. കൊറിയോഗ്രഫി ഷിജു മുപ്പത്തേടം, ശ്രീജിത്ത് ശിവനന്ദൻ. കലാ സംവിധാനം സഹസ് ബാല, അസോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, പ്രൊഡക്ഷൻ കൺഡ്രോളർ അഭിലാഷ് അർജുൻ, ഗാനരചന രാജീവ് ആലുങ്കൽ, ഹരി നാരായണൻ, കണ്ണൻ താമരക്കുളം, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂം സുൽത്താന റസാഖ്, ബിസിനസ് കോർഡിനേറ്റർ ഷാനു പരപ്പനങ്ങാടി, പവൻകുമാർ, സ്റ്റിൽസ്: ശ്രീജിത്ത് ചെട്ടിപ്പടി, പി.ആർ.ഒ സുനിത സുനിൽ, പി. ശിവപ്രസാദ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDUMBU
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.