അഭിനയരംഗത്ത് പതിനൊന്ന് വർഷം പിന്നിടുന്ന നിവിൻ പോളിയുടെ ഒരുപിടി ചിത്രങ്ങളാണ്അണിയറയിൽ ഒരുങ്ങുന്നത്
പതിനൊന്നു വർഷങ്ങൾ കഴിയുന്നു മലർവാടിക്കൂട്ടത്തിനൊപ്പം മലയാള സിനിമയിലേക്ക് നിവിൻ പോളി കടന്നുവന്നിട്ട്. ഒരു പതിറ്റാണ്ടിനുള്ളിൽ മലയാളത്തിലെ യുവ നിരയിലെ ഏറ്റവും ഡിമാൻഡിംഗ് ആയ താരങ്ങളിലൊരാളായി മാറാൻ ക ഴിഞ്ഞതാണ് നിവിൻ പോളിയുടെ നേട്ടം.
തട്ടത്തിൻ മറയത്ത്, 1983, പ്രേമം, കായംകുളം കൊച്ചുണ്ണി, നേരം, ബാംഗ്ളൂർ ഡേയ്സ്, ഒരു വടക്കൻ സെൽഫി, ആക്ഷൻ ഹീറോ ബിജു, ജേക്കബിന്റെ സ്വർഗരാജ്യം.... ഒരു പതിറ്റാണ്ടിനുള്ളിൽ ബോക്സോഫീസിൽ വൻനേട്ടം കൊയ്ത എത്രയെത്ര നിവിൻ പോളി ചിത്രങ്ങൾ.
ഹിറ്റുകളുടെ താരമെന്നതിനൊപ്പം വിജയ ചിത്രങ്ങളുടെ നിർമ്മാതാവെന്ന വിശേഷണവും നിവിൻ പോളിക്ക് സ്വന്തം. അക്ഷരാർത്ഥത്തിൽ ഉത്സവ നായകൻ.
നിവിൻ പോളി നായകനാകുന്ന രാജീവ് രവി ചിത്രം തുറമുഖം കഴിഞ്ഞ ഒാണത്തിന് റിലീസ് ചെയ്യാൻ പ്ളാൻ ചെയ്തിരുന്നതാണ്. പക്ഷേ കൊവിഡ് വ്യാപനവും തുടർന്ന് വന്ന ലോക് ഡൗണും പ്രതീക്ഷകളെയാകെ തകിടം മറിച്ചു.
മലയാള സിനിമയിൽ എക്കാലവും ഒാർമ്മിക്കപ്പെടുന്ന ക്ളാസിക്കുകളിലൊന്നായിരിക്കും തുറമുഖമെന്നാണ് നിവിന്റെ പ്രതീക്ഷ.
1940- 1950 കാലഘട്ടത്തിൽ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പകൂത്ത് സമ്പ്രദായത്തെ ആസ്പദമാക്കി ഒരുക്കുന്ന പീര്യഡ് ഡ്രാമയായ തുറമുഖത്തിന്റെ രചന നിർവഹിക്കുന്നത് ഗോപൻ ചിദംബരമാണ്. അദ്ദേഹത്തിന്റെ പിതാവ് കെ.എം. ചിദംബരത്തിന്റെ ഇതേ പേരിലുള്ള നാടകമാണ്. തുറമുഖത്തിന് ആധാരം.
നിവിൻ പോളിക്കൊപ്പം പൂർണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, നിമിഷ സജയൻ, സുദേവ് നായർ, ദർശന രാജേന്ദ്രൻ, മണികണ്ഠൻ ആചാരി, ജോജു ജോർജ് തുടങ്ങിയവരും തുറമുഖത്തിൽ വേഷമിടുന്നുണ്ട്.
നിവിനെ നായകനാക്കി 1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സൂപ്പർ ഹിറ്റുകളൊരുക്കിയ സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന മഹാവീര്യറിന്റെ ചിത്രീകരണം പൂർത്തിയായിക്കഴിഞ്ഞു. എം. മുകുന്ദന്റെ കഥയാണ് ചിത്രത്തിന് ആധാരം. നിവിനോടൊപ്പം ആസിഫ് അലിയും ചിത്രത്തിൽ സുപ്രധാന വേഷമവതരിപ്പിക്കുന്നുണ്ട്. നിവിൻ പോളി നിർമ്മാണ പങ്കാളിയാകുന്ന ചിത്രത്തിൽ ഷാൻവി ശ്രീയാണ് നായിക.
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്യുന്ന കനകം കാമിനി കലഹമാണ് നിവിൻ അഭിനയിച്ച് പൂർത്തിയാക്കിയ മറ്റൊരു ചിത്രം. സണ്ണി വയ്ൻ നിർമ്മിച്ച് നവാഗതനായ ലിജു കൃഷ്ണ സംവിധാനം ചെയ്യുന്ന പടവെട്ടാണ് നിവിന് പൂർത്തിയാക്കാനുള്ള ചിത്രം. അതിദി ബാലൻ നായികയാകുന്ന ചിത്രത്തിൽ മഞ്ജുവാര്യർ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.
നവാഗതനായ രാജേഷ് രവി സംവിധാനം ചെയ്യുന്ന ബിസ്മി സ്പെഷ്യലാണ് നിവിന്റേതായി അനൗൺസ് ചെയ്തു കഴിഞ്ഞ മറ്റൊരു സിനിമ. ഐശ്വര്യ ലക്ഷ്മിയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |