SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.47 AM IST

ലൈംഗിക ശേഷിക്കുറവ് : ചികിത്സയുടെ പുത്തൻ മാർഗ്ഗങ്ങൾ

health

ലൈംഗികശേഷിക്കുറവ് ചികിത്സിക്കുമ്പോൾ അതിന്റെ വിവിധ ചികിത്സാമാർഗത്തെപ്പറ്റി രോഗിയോട് പറഞ്ഞ് ചികിത്സാനിർണയത്തിൽ രോഗിയെ കൂടി ഉൾപ്പെടുത്തുന്ന ഒരു രീതിയാണ് ആധുനിക ആൻഡ്രോളജിയിലുള്ളത്. സാധാരണയായി, മരുന്നു കൊണ്ടുള്ള ചികിത്സയാണ് രോഗി ആദ്യപടിയിൽ സ്വീകാര്യമായതെങ്കിലും ഓരോരുത്തരുടെയും പല ഘടകങ്ങൾ മനസിലാക്കി ഏറ്റവും അനുയോജ്യമായത് രോഗിക്ക് നിർദ്ദേശിക്കാൻ ചികിത്സിക്കുന്ന ഡോക്ടർക്ക് സാധിക്കണം.

വിശദമായ രോഗചരിത്രം, പരിശോധന, ആവശ്യമായ ലബോറട്ടറി പരിശോധനകൾ മുതലായവ ആവശ്യമാണ്. ലൈംഗിക ശേഷിക്കുറവിന്റെ രൂക്ഷത മനസിലാക്കണം. വിവിധങ്ങളായ ചികിത്സാരീതികളുടെ പ്രയോജനം വിശകലനം ചെയ്ത് അനുയോജ്യമായത് രോഗിക്ക് നിർദ്ദേശിക്കണം. ലൈംഗിക ശേഷിക്കുറവ് ഹൃദ്രോഗത്തിന്റെ ഒരു ചൂണ്ടുപലകയാണ്. പ്രമേഹം, രക്തസമ്മർദ്ദം മുതലായ അനുബന്ധ രോഗങ്ങളും ഉണ്ടാകാം. രക്തത്തിലെ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് പ്രധാനമാണ്. ലിംഗത്തിന്റെ വളവ്, തടിപ്പ് മുതലായവ മനസിലാക്കണം. ചില പ്രത്യേക സാഹചര്യങ്ങളിൽ റിജിസ്കാൻ ഉപയോഗിച്ചുള്ള പരിശോധന, ലിംഗത്തിൽ കുത്തിവയ്‌പ്, ലിംഗത്തിന്റെ അൾട്രാസൗണ്ട് മുതലായ പരിശോധനകളും രോഗനിർണയത്തിന് വേണ്ടിവരും. ലൈംഗികശേഷിക്കുറവുള്ളവർക്ക് അനുബന്ധ രോഗങ്ങളുണ്ടെങ്കിൽ ഭക്ഷണ നിയന്ത്രണം, വ്യായാമം മുതലായവയും ചികിത്സയിൽ ഉൾപ്പെടുത്തണം.

ഇത്തരം രോഗികളോട് പി.ഡി.ഇ 5 ഇൻഹിബിറ്റർ മരുന്നുകളുടെ പ്രയോജനവും പാർശ്വഫലങ്ങളും വിശദീകരിച്ചുകൊടുക്കണം. സിൽഡ നാഫിൽ, ടാഡലാഫിൽ, വെർഡനാഫിൽ, ലെവനാഫിൽ മുതലായവയാണ് ഇത്തരം വിഭാഗത്തിലെ മരുന്നുകൾ. പ്രമേഹം, റാഡിക്കൽ പ്രോസ്റ്റാറ്റെക്ടമി മുതലായ സാഹചര്യങ്ങളിൽ ലൈംഗിക ശേഷിക്കുറവ് രൂക്ഷമായിരിക്കും. അതിനാൽ ഇത്തരം മരുന്നുകൾ മേൽപ്പറഞ്ഞ രോഗികൾക്ക് കുറഞ്ഞ ഫലപ്രാപ്തിയേ ലഭിക്കുകയുള്ളൂ.

പി.ഡി.ഇ ഐ മരുന്നുകളുടെ പാർശ്വഫലങ്ങൾ പ്രധാനമായി ദഹനക്കുറവ്, തലവേദന, നടുവേദന, മൂക്ക് അടവ്, പേശികളിൽ വേദന, കാഴ്ചയ്ക്ക് മങ്ങൽ, തലചുറ്റൽ മുതലായവയാണ്.

ഹൃദ്രോഗികളിൽ ഉപയോഗിക്കുന്ന നൈ ട്രൈറ്റ് മരുന്നുകൾ പി.ഡി.ഇ ഐ ആയി പ്രതിപ്രവർത്തിച്ച് രക്തസമ്മർദ്ദം വളരെ കുറയ്ക്കുന്നു. അതുകാരണം ഇത്തരം രോഗികൾക്ക് പി.ഡി.ഇ ഐ മരുന്നുകൾ കൊടുക്കുന്നത് അപകടമാണ്. കരൾ, വൃക്ക മുതലായവയ്ക്ക് തകരാറുള്ളവരിൽ കുറഞ്ഞ അളവിൽ മാത്രമേ ഇത്തരം മരുന്നുകൾ കൊടുക്കാൻ പാടുള്ളൂ.

ടെസ്റ്റോസ്റ്റീറോൺ കുറവുള്ള രോഗികളിൽ പി.ഡി.ഇ ഐ മരുന്നുകളോടൊപ്പം ടെസ്റ്റോസ്റ്റീറോൺ നൽകുന്നത് ലൈംഗികശേഷി വീണ്ടുകിട്ടാൻ കൂടുതൽ സഹായകരമാണ്.

വാക്വം ഇറക്‌ഷൻ ഡിവൈസ്, മൂത്രനാളിയിൽ വയ്ക്കുന്ന മരുന്നുകൾ, ലിംഗത്തിൽ കുത്തിവയ്ക്കുന്ന മരുന്നുകൾ മുതലായവ പ്രത്യേക സാഹചര്യത്തിലുള്ള രോഗികളെ സഹായിക്കും.

പിനൈൽ പ്രോസ്തസിസ് ചികിത്സയുടെ ഗുണദോഷങ്ങളെപ്പറ്റി രോഗിയെ പറഞ്ഞു മനസിലാക്കണം. ഏതെങ്കിലും വിധത്തിലുള്ള രോഗാണുപ്പകർച്ചയുള്ള രോഗികൾക്ക് അത് പൂർണമായി ചികിത്സിച്ച് ഭേദമാക്കിയ ശേഷം മാത്രമേ പിനൈൽ പ്രോസ്തസിസ് വയ്ക്കുവാൻ പാടുള്ളൂ. ലൈംഗികശേഷിക്കുറവുള്ള രോഗികൾക്ക് പിനൈൽ പ്രോസ്തസിസ് ശസ്ത്രക്രിയ ഏറ്റവും ഫലപ്രദമായ ചികിത്സയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.