തലശ്ശേരി:വൈസ് മെൻ ഇന്റർനാഷണൽ തലശ്ശേരി സിറ്റിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് വ്യാപാരി വ്യവസായി സമിതി ഹാളിൽ റീജണൽ ഡയറക്ടർ സി.വി ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ഉസീബ് ഉമ്മലിൽ സ്വാഗതം പറഞ്ഞു. കെ. പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവർണർ സി. വിശ്വനാഥ് ഇൻസുലേഷൻ സെറിമണി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പ്രൊജക്ട് ഉദ്ഘാടനം പാസ്റ്റ് എൽ.ആർ.ഡി. കെ.രഞ്ജിത്ത് കുമാർ നിർവഹിച്ചു.
റീജണൽ ബുള്ളറ്റിൻ എഡിറ്റർ സി.വി. വിനോദ്, പി.കെ. ജുബൈർ, കെ. വിനയൻ, സി.ഒ.ടി. ജംഷീദ്, കെ. സിനീഷ് എന്നിവർ സംസാരിച്ചു. അനൂപ് അഞ്ചേരി (പ്രസിഡന്റ്) അനിൽ ഹെന്റി (സെക്രട്ടറി), ശിവദാസ് മാറോളി (ട്രഷറർ) എന്നിവർ ഭാരവാഹികളായി സ്ഥാനമേറ്റു. ഉസീബ് ഉമ്മലിൽ സ്വാഗതവും ഗിരീഷ് തൊവരായി നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |