SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.57 AM IST

യുവജന പ്രതിഷേധ സംഗമം

youth
യൂത്ത് കോർഡിനഷൻ തലശ്ശേരി മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം.

തലശ്ശേരി: സച്ചാർ ശിപാർശകൾ നടപ്പിലാക്കാൻ പ്രത്യേക ബോർഡ് രൂപീകരിക്കുക, മുന്നാക്ക പിന്നാക്ക സ്‌കോളർഷിപ്പ് തുക ഏകീകരിക്കുക, സർക്കാർ സർവീസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തലശ്ശേരി മുൻസിപ്പൽ മുസ്ലീം യൂത്ത് കോർഡിനഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുൻസിപ്പൽ യൂത്ത്ലീഗ് പ്രസിഡന്റ് ജംഷീർ മഹമ്മൂദിന്റെ അദ്ധ്യക്ഷതയിൽ കേരള വഖഫ് ബോർഡ് മെമ്പർ അഡ്വ. പി.വി. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. റഹീസ് ഫൈസി, ഷെമീൽ, റംഷാദ്, തസ്ലീം ചേറ്റംകുന്ന്, തഫ്ലീം മാണിയാട്ട്, സാഹീർ പാലക്കൽ എന്നിവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിന് അൻസാരി, സാദീഖ് മട്ടാമ്പ്രം, ഖാലിദ് കൈവട്ടം, ഷഹബാസ് കായ്യത്ത്, സാഹിദ് ചേറ്റംകുന്ന്, അഫ്സൽ കുന്നോത്ത് നേതൃത്വം നൽകി. റമീസ് നരസിംഹ സ്വാഗതവും ഫാരിസ് കണ്ണോത്ത് പള്ളി നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, YUVA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.