കോഴിക്കോട്: ട്രെയിനിൽ കടത്തിയ 18 കിലോ ഗ്രാം കഞ്ചാവ് ആർ.പി.എഫ് പിടികൂടി. മത്സ്യം സൂക്ഷിക്കുന്ന പെട്ടിയിൽ പാർസലായെത്തിയ 17.900 ഗ്രാം കഞ്ചാവാണ് ആർ.പി.എഫ് പിടികൂടിയത്. ഇന്നലെ രാവിലെ 7.30 ഓടെ കോഴിക്കോടെത്തിയ ചെന്നൈ മെയിലിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. കണ്ണൂരിലേക്കുള്ള പാർസലാണെന്ന് ആർ.പി.എഫ് അറിയിച്ചു. പാർസലുകൾ പരിശോധിക്കുന്നതിനിടെയാണ് ആർ.പി.ഫ് സംഘത്തിന് സംശയം തോന്നിയത്. തുടർന്ന് പെട്ടി തുറന്ന് പരിശോധിച്ചപ്പോൾ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. എവിടെ നിന്നാണ് എത്തിച്ചതെന്നും ആർക്കാണ് കൊണ്ടുവന്നതെന്നുമുള്ള വിവരങ്ങൾ ആർ.പി.എഫ് അന്വേഷിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കൊച്ചി നഗരത്തിലെ മോഡലുകൾക്ക് പതിവായി കഞ്ചാവ് എത്തിച്ചിരുന്ന രണ്ട് പേരെ ആർ.പി.എഫും എക്സൈസും കൊച്ചിയിൽ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് കോഴിക്കോട്ട് നിന്ന് കഞ്ചാവ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |