പത്തനംതിട്ട : ആന്റോ ആന്റണി എം.പിയുടെ കൊവിഡ് പ്രതിരോധ സഹായ പദ്ധതിയിൽ ഉൾപ്പെടുത്തി മലയാലപ്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് കോന്നി ബ്ലോക്ക് പഞ്ചായത്ത് മുഖേന നല്കുന്ന ഓക്സിജൻ കോൺസൺട്രേറ്റർ വൈസ് പ്രസിഡന്റ് ആർ.ദേവകുമാർ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.രേഷ്മ.കെ.കണ്ണന് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ അദ്ധ്യക്ഷതവഹിച്ചു.
ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രവീൺ പ്ലാവിളയിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുംപുറം, എലിസബത്ത് അബു, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി.കെ.നുറോലിൻ, എലിസബത്ത് രാജു,ബിന്ദു ജോർജ്ജ്, സിനിലാൽ പൊതീപ്പാട്, രാഹുൽ മുണ്ടക്കൽ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |