തിരുവനന്തപുരം: മലയോര, തീരദേശ, പിന്നാക്ക ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് മഴവെള്ള സംഭരണികൾ സർക്കാർ നിർമ്മിച്ച് നൽകും. പുളിങ്കുന്ന്, കാമാക്ഷി, മരിയാപുരം, ഇരട്ടയാർ, കോരുത്തോട് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുക. 10000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണികളിലൂടെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ 945 കുടുംബങ്ങൾക്ക് ഗുണം കിട്ടുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |