ചങ്ങരംകുളം: തൃശൂർ - മലപ്പുറം ജില്ലാ അതിർത്തിയായ കടവല്ലൂരിൽ നിന്നും 180 കുപ്പി വിദേശ മദ്യം എക്സൈസ് സംഘം പിടികൂടി. മാഹിയിൽ നിന്നും തൃശൂരിലേക്ക് കാറിൽ കടത്തുന്നതിനിടെയാണ് മാഹി സ്വദേശി രാജേഷിനെ മദ്യം സഹിതം പിടികൂടിയത്.
തൃശൂർ എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വിഫ്റ്റ് കാറിൽ ഒളിപ്പിച്ച നിലയിൽ 135 ലിറ്റർ വരുന്ന മദ്യം കണ്ടെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മാഹി മദ്യം കാറിൽ എത്തിച്ചു കൊടുക്കുന്നതായി എക്സൈസ് ഇന്റലിജൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഓണവിപണി ലക്ഷ്യം വച്ച് മദ്യം സ്റ്റോക്ക് ചെയ്യാനാണിത്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്സൈസിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |