കോഴിക്കോട്: നടക്കാവ് ഗേൾസ് ഹയർ സെക്കൻഡറി പരീക്ഷാ കേന്ദ്രത്തിൽ നിന്ന് തുല്യത പരീക്ഷ കഴിഞ്ഞ് പുറത്തെത്തിയ പഠിതാക്കൾ മേയറെ കണ്ട് ആദ്യം ഒന്ന് അമ്പരന്നു. അദ്ധ്യാപകയെന്ന മട്ടിൽ തന്നെ മേയർ ഡോ.ബീന ഫിലിപ്പ് ചോദ്യപേപ്പർ വാങ്ങി പരീക്ഷയെ കുറിച്ചു ചോദിച്ചു തുടങ്ങിയതോടെ ആദ്യത്തെ അങ്കലാപ്പൊക്കെ മാറി. ടീച്ചർ മേയർക്കു മുന്നിൽ അവരൊക്കെയും കൊച്ചുകുട്ടികളായി മാറി. ഒടുവിൽ സെൽഫി കൂടി കഴിഞ്ഞേ അവർ മേയറെ വിട്ടുള്ളൂ. സംസ്ഥാന സാക്ഷരതാ മിഷൻ ആവിഷ്കരിച്ച സമ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോർപ്പറേഷൻ മുഖേന രജിസ്റ്റർ ചെയ്തു പഠനം നടത്തുന്ന കുടുംബശ്രീ വനിതകളും ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യത പഠിതാക്കളും പൊതുപരീക്ഷ എഴുതുന്നതിന്റെ സന്തോഷം മേയറുടെ വാക്കുകളിൽ കുറച്ചൊന്നുമായിരുന്നില്ല. വരുംവർഷങ്ങളിലും സമ പദ്ധതി വിജയകരമായി നടപ്പാക്കുമെന്നും താത്പര്യമുള്ള എല്ലാ വനിതകൾക്കും സൗജന്യമായി തുല്യതാ കോഴ്സിന് ചേർന്നു പഠിക്കാൻ അവസരമൊരുക്കുമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |